കുന്നംകുളത്ത് പിന്നെയും കൊലപാതകം. 11 കാരിയായ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു.

കുന്നംകുളത്ത് പിന്നെയും കൊലപാതകം. 14 കാരിയായ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു. ആനായ്ക്കല്‍ പനങ്ങാട്ട് പ്രതീഷിന്‍റെ ഭാര്യ തൃത്താല ചിറ്റപുറം പട്ടിത്തറ കരിയില്‍ പരമേശ്വരന്‍റെ മകളുമായ ജിഷ 33 ആണ് കൊല്ലപെട്ടത്. പ്രതിയായ ഭര്‍ത്താവ് മച്ചി എന്ന പ്രതീഷ് 45 പൊലീസ് കസറ്റഡയിലാണ്.മകള്‍ സ്നേഹയുടെ മുന്നിലിട്ടാണ് പ്രതി ഭാര്യയെ വെട്ടിയത്.
രാത്രി രണ്ടോടെയാണ് സംഭവം. വീട്ടിലെ കിടപ്പു മുറിയില്‍ നിന്നാണ് ജിഷയെ വെട്ടിയത്. രക്ഷപെടാന്‍ ജിഷ ഓടി ഹാളിലെത്തിയെങ്കിലും പുറകെ എത്തിയ പ്രതി വെട്ടി. ശരീരത്തില്‍ 19 വെട്ടുകളേറ്റു. കൃത്യത്തിന് ശേഷം പ്രതി തന്നെയാണ് പൊലീസില്‍ വിവരം നല്‍കിയത്. മൃദദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.
ഭാര്യയിലുളള സംശയമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്.
[full-post]

Post A Comment: