കടബാധ്യത തീർക്കാൻ ബ്ലേഡ് മാഫിയ സംഘങ്ങളിൽ നിന്ന് കൊള്ള പലിശയ്ക്ക് പണം വായ്പയെടുത്തത്എരുമപ്പെട്ടി: കടങ്ങോട്  ഗൃഹനാഥന്റേയും കുടുബാംഗങ്ങളുടേയും ജീവനെടുത്തത് അനധികൃത പണമിടപാടും റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ഇടപെടലും ബാങ്കിന്‍റെ ജപ്തി ഭീഷണിയുമാണെന്ന്  സൂചന. ഉയർന്ന സാമ്പത്തിക നിലവാരത്തിൽ കഴിഞ്ഞിരുന്ന സുരേഷ്കുമാറിനെ കടക്കെണിയിലാക്കിയത് സ്വകാര്യ കുറി നടത്തിപ്പായിരുന്നു. കെട്ടിട നിർമ്മാണങ്ങളിൽ ടൈൽ വിരിക്കുന്ന കരാറുകാരനായിരുന്ന സുരേഷ്കുമാറിന്‍റെ സാമ്പത്തിക വളർച്ച വളരെ പെട്ടന്നായിരുന്നു. കഠിനാധ്വാനിയും വിശ്വസ്തനുമായ സുരേഷ്കുമാറിനെ തൊഴിലേൽപ്പിക്കാൻ  ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ആവശ്യക്കാർ തേടിയെത്തിയിരുന്നു. ഇതിനിടയിലാണ് സ്വകാര്യ വിളിക്കുറി നടത്താൻ സുരേഷ് തീരുമാനിച്ചത് .തുടക്കത്തിൽ നല്ല രീതിയിൽ നടന്നിരുന്ന കുറി കുബേര നിയമം വന്നപ്പോൾ ഇതിന്‍റെ മറവിൽ വിളിച്ചവർ തിരിച്ചടയ്ക്കാൻ തയ്യാറായില്ല.  പൊളിയുകയായിരുന്നു. ഇതിനെ തുടർന്ന് കുറി പൊളിയുകയും പണം അടച്ചവർക്ക് തിരികെ നൽകാൻ കഴിയാതെ സുരേഷ് കുമാർ പ്രതിസന്ധിയിലാവുകയും ചെയ്തു. കടബാധ്യത തീർക്കാൻ ബ്ലേഡ് മാഫിയ സംഘങ്ങളിൽ നിന്ന് കൊള്ള പലിശയ്ക്ക് പണം വായ്പയെടുത്തത് സുരേഷ്കുമാറിനേയും കുടുംബത്തേയും കൂടുതൽ കുരുക്കിലാക്കി. 6 മാസം മുമ്പ് പണം ലഭിക്കാനുള്ളവർ സുരേഷിന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും കുത്തിയിരിപ്പ് നടത്തുകയും ചെയ്തു . നാട്ടുകാർ ഇടപ്പെട്ട് പഞ്ചായത്ത് മെമ്പർ സൗമ്യ സുരേഷിന്റെ  മധ്യസ്ഥതയിൽ വർഷത്തിനുളളിൽ പണം തിരികെ നൽകാമെന്ന്  കരാറുണ്ടാക്കി അവധി വാങ്ങിയിരുന്നു (ബൈറ്റ്) സമ്മർദ്ധം ചെലുത്തി വീടും പറമ്പും കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കാനുള്ള ഭൂമാഫിയ സംഘത്തിന്റെ  ഗൂഡ ശ്രമവും ഇതിന് പുറകിലുണ്ടായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീടും പറമ്പും വിൽപ്പന നടത്തി കടങ്ങൾ വീട്ടാനായിരുന്നു സുരേഷ്കുമാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഒരു കോടി രുപയോളം വിലമതിക്കുന്ന വസ്തുവകകൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ചോദിച്ചിരുന്നതെന്ന് പറയുന്നു. ഇതിനിടയിൽ കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനവും വസ്തു കച്ചവടത്തിന് പ്രതികൂലമായി ബാധിച്ചു. എത്തിയിരുന്ന ആവശ്യക്കാരേ ഭൂമാഫിയ സംഘം മുടക്കിയിരുന്നതായും നാട്ടുകാർ പറയുന്നു. ഇതിനിടയിലാണ് വീട് പണയപ്പെടുത്തി വായ്പയെടുത്തിരുന്ന സഹകരണ ബാങ്ക് അധികൃതർ  ജപ്തി ഭീഷണിയുമായി സുരേഷ് കുമാറിന്റെ വീട്ടിലെത്തിയത്. വായ്പ തിരികെ അടച്ചില്ലെങ്കിൽ ഇന്ന് വീടിന് മുകളിൽ നോട്ടീസ് പതിക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നതായി മരണത്തിൽ നിന്നും രക്ഷപ്പെട്ട മകൾ വൈഷ്ണവി പറയുന്നു  വീടും സ്ഥലവും വിൽപ്പന നടത്തി കടങ്ങൾ വീട്ടാനായിരുന്നു താൻ കരുതിയിരുന്നതെന്നും ഇതിന് കഴിയാത്തതിനാൽ ഞങ്ങൾ ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ഇനി  വസ്തു വിൽപ്പന നടത്തി കടങ്ങൾ വീട്ടണമെന്നാണ് കരുതുന്നതെന്നും അത്മഹത്യ കത്തിൽ  എഴുതിയിട്ടുണ്ട്. ഉയർന്ന സാമ്പത്തിക നിലവാരത്തിൽ കഴിഞ്ഞിരുന്ന സുരേഷ്കുമാറും കുടുംബവും അവസാന നാളുകളിൽ കടുത്ത ദാരിദ്ര്യത്തോടെയാണ് നേരിട്ടിരുന്നത്. ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന സുരേഷിന് കുട്ടികളുടെ സ്കൂൾ വാഹന വാടക പോലും നൽകാൻ കഴിഞ്ഞിരുന്നില്ല. ദാരിദ്ര്യവും കടക്കാരുടെ ഭീഷണിയും കൊണ്ടുണ്ടായ മനപ്രയാസമാണ് സുരേഷ്കുമാറിന്റേയും കുടുംബത്തിന്റേയും ജീവനെടുത്തത്. ഇതിലേക്ക് നയിച്ചത് സ്വകാര്യ കുറി പോലുള്ള അനധികൃതമായി നടത്തിയിരുന്ന പണമിടപാടുകളാണ്.
റിപ്പോര്‍ട്ട്. റഷിദ് എരുമപ്പെട്ടി
[full-post]

Post A Comment: