അപ്രതീക്ഷിതമായി അകതിയൂരില്‍ മദ്യശാല ആരംഭിച്ചതിറഞ്ഞ് ആദ്യം ഞെട്ടിയത്.

കുന്നംകുളം. സംസ്ഥാന പാതയില്‍ നിന്നും 500മീറ്റര്‍ ദൂരത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാലകള്‍ക്ക് പൂട്ട് വീണതോടെ നിര്‍ത്തിവെച്ച കുന്നംകുളത്തെ മദ്യവില്‍പന ശാല പോര്‍ക്കുളം പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അകതിയൂരില്‍ പൂട്ടികിടന്നിരുന്ന ആദ്യകാല പ്രിന്‍റിംഗ് പ്രസ്സിലാണ് മദ്യവില്‍പന ശാല ആരംഭിച്ചത്.
കുന്നംകുളത്തിനുത്തുള്ള ചിറളയം, പുതുശ്ശേരി, തെക്കെപുറം, തുടങ്ങിയ മേഖലകളില്‍ മദ്യശാല ആരംഭിക്കുമെന്നായിരുന്നു പ്രചരണം. ഇതിനെ തുടര്‍ന്ന് മാസങ്ങളായി ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളും, നാട്ടുകാരും സമരത്തിലായിരുന്നു. അപ്രതീക്ഷിതമായി അകതിയൂരില്‍ മദ്യശാല ആരംഭിച്ചതിറഞ്ഞ് ആദ്യം ഞെട്ടിയത്. സമരക്കാരാണ്. ഉച്ചയ്ക്ക് 2 മണിക്ക് ആദ്യ ബില്ലടിച്ച് വില്‍പന തുടങ്ങിയ ശേഷമാണ് പരിസരവാസികള്‍ പോലും സംഭവമറിഞ്ഞ്ത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പിരതിഷേധമെത്തി. പുറകെ ഡിവൈഎഫ് ഐ. ബി ജെ പി പ്രവര്‍ത്തകരും സ്ഥലത്തെത്തി. മദ്യ വില്‍പന ശാലക്ക് മുന്നില്‍ രണ്ട് ഭാഗങ്ങളിലായി സമരം തുടര്‍ന്നപ്പോള്‍ സമരക്കാര്‍ തമ്മില്‍ സംങ്കര്‍ഷമുണ്ടാകുമോ എന്ന അവസ്ഥയിലായി. തുടര്‍ന്ന് പൊലീസ് ഇടപെട്ടു സമരക്കാരുടെ കൊടിമാറ്റിവെപ്പിച്ചു. പിന്നീട് സമരം സംയുക്തമായി. ഇതിനിടെ മദ്യശാലയിലെ പ്രവര്‍ത്തനം തടസ്സപെടുത്താന്‍ ശ്രമിച്ച ആറോളം പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.മേഖലയില്‍ മദ്യശാല അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണ് നാട്ടുകാര്‍. മദ്യശാല വരുന്നത് സംമ്പന്ധിച്ച് പഞ്ചായത്ത് ഭരണ സമതിക്ക് പോലും അറുവുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. എന്നാല്‍ മദ്യവില്‍പന ശാലക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശമുണ്ടെന്നും, വില്‍പന ആരംഭിച്ചതിനാല്‍ ഇനി ഇവിടെ നിന്നും മാറ്റേണ്ട സാഹചര്യമുണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ചിറളയത്തും, മാസങ്ങളായി പുതുശ്ശേരിയിലും നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരത്തിന് ഇതോടെ വിരാമമായി. പക്ഷെ കുന്നംകുളത്തെ മികച്ച പ്രകൃതി സൗന്ദ്യര്യമേഖലയായ കലശമലക്കടുത്ത് മദ്യവില്‍പന ശാല ആരംഭിച്ചതോടെ മേഖലയില്‍ കടത്ത ആശങ്ക നിലനില്‍്ക്കുകയാണ്.
പഞ്ചായത്ത് ഭരണ സമതി സി പി എം നേതൃത്വമാണെന്നിരിക്കെ സര്‍ക്കാര്‍ നയത്തിനെതിരെ പരസ്യമായി രംഗത്ത വരേണ്ട സാഹചര്യമാണ് പഞ്ചായത്ത് ഭരണ സമതിക്ക്. ഇത്തരം വില്‍പന ശാലനടത്താന്‍ പഞ്ചായത്ത് അനുമതി വേണ്ടെന്നാണ് പറയുന്നത്. പക്ഷെ നാട്ടുകാര്‍ പഞ്ചായത്ത് ഭരണ സമതിക്കെതിരെയാണ് വിഷയത്തില്‍ പരസ്യമായി പ്രതിഷേദമുയര്‍ത്തുന്നത്.അത് കൊണ്ട് തന്നെേ വരും ദിവസങ്ങളില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ തങ്ങളുടെ നിസ്സഹായത ബോധ്യപെടുത്തേണ്ട പണിയായിരിക്കും പഞ്ചായത്തിന്.
[full-post]


Post A Comment: