മിക്ക കെട്ടിടങ്ങള്‍ക്കും സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമില്ല, ബില്‍ഡിംഗ് പെര്‍മിറ്റില്‍ കാണിച്ച പാര്‍ക്കിംഗ് പിന്നീട് കെട്ടിമറിച്ച് മുറികളായി വാടകക്ക് നല്‍കിയിരിക്കുകയാണെന്നതാണ് ഇവിടുത്തെ ദുരവസ്ഥ.


 

മിക്ക കെട്ടിടങ്ങള്‍ക്കും സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമില്ല, ബില്‍ഡിംഗ് പെര്‍മിറ്റില്‍ കാണിച്ച പാര്‍ക്കിംഗ് പിന്നീട് കെട്ടിമറിച്ച് മുറികളായി വാടകക്ക് നല്‍കിയിരിക്കുകയാണെന്നതാണ് ഇവിടുത്തെ ദുരവസ്ഥ.


കുന്നംകുളം. ടൗണ്‍വികസനവും ഔട്ടര്‍ റിംഗ്‌റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ട് നാപ്റ്റാക്ക് തയ്യാറാക്കിയ സര്‍വ്വേയുടെ പ്രസന്റേഷനും, ചര്‍ച്ചയുംനാളെ രാവിലെ 10 ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 
വ്യവസായവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കൗഷിഗന്‍, തഹസീല്‍ദാര്‍, വിവധവകുപ്പ് മേധാവികള്‍, ഉദ്ധ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സംഘടനാനേതാക്കള്‍തുടങ്ങിയവര്‍ സംമ്പന്ധിക്കും. കുന്നംകുളത്തിന്റെ വികസനവുമായി ബന്ധപെട്ട അതിനിര്‍ണ്ണായകയോഗമാണ് നടക്കുന്നത്. ടൗണ്‍വികസനവും, റിംഗ് റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ട് വലിയ ആശങ്കയാണ് നിലവില്‍ നഗരത്തില്‍ നിലനില്‍ക്കുന്നത് വസ്ഥുതക്കള്‍ക്കപുറത്ത് ഊഹാപോഹങ്ങള്‍ പരത്തി സാധാരണക്കാരായ കച്ചവടക്കാരെ ഏറെ മാനസിക പിരിമുറക്കത്തിലേക്കെത്തിച്ചിരിക്കുകയാണ്. റോഡ് നിര്‍മ്മാണത്തിന് ചെറുകിടകച്ചവടക്കാരെ കൂട്ടത്തോടെ കുടി ഒഴിപ്പിക്കുമെന്ന പ്രചരണവും, ഒപ്പം ഇടറോഡുകളലെ ചെറുിടസ്ഥാപനങ്ങള്‍ കുറഞ്ഞവിലക്ക് സ്ഥലകച്ചവടക്കാരും, മറ്റും വിലക്കെടുക്കുന്നതുള്‍പടേയുള്ളസംബവങ്ങളാണ നഗരത്തില്‍ അരങ്ങേറുന്നത്. ഒപ്പം റോഡ് വികസനം വലിയതോതില്‍ കച്ചവടക്കാരെ ബാധിക്കുമെന്നും പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ എവിടെയൊക്കെ എത്രയൊക്കെ സ്ഥലം റഓഡ് നിര്‍മ്മാണ്തതിന് വേണ്ടിവരുമെന്നോ. എങ്ങിനെയാണ് പുതിയ പദ്ധതിയെന്നത് സംമ്പനധിച്ചോ ഇതു വരേ ഔദ്ധ്യോഗിക വിവരമൊന്നും പുറത്തുവന്നിട്ടില്ല.
നഗരത്തിലെ ഇടുങ്ങിയ റോഡുകള്‍ വികസിപ്പിക്കണമെന്ന് കച്ചവടക്കാരും നാട്ടുകാരും ഒന്നടങ്കം ആവശ്യമുന്നയിക്കുമ്പോഴും സ്ഥലം വിട്ടു നല്‍കുന്നത് സംമ്പന്ധിച്ചാണ് ആശങ്ക നിലനില്‍ക്കുന്നത്. നിലവില്‍ വീതി കുറഞ്ഞ പട്ടാമ്പിറോഡിലാണ് നഗരത്തിലെ പ്രധാന മൊത്ത കച്ചവടക്കാരുട കേന്ദ്രം, വീതി കുറഞ്ഞ ഈ റോഡിലെ ഒരു ഭാഗം എന്നും വ്യാപാരസ്ഥാപനങ്ങളിലേക്ക് ലോഡുമായി വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനായി മാറ്റിയിട്ടിരിക്കുകയാണ്. ഒപ്പം സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ കൂടിയാകുമ്പോള്‍ പിന്നെ ചെറുവാഹനങ്ങള്‍ക്ക് പോലും കുരുക്കില്ലാതെ യാത്രചെയ്യാനാകില്ല. മിക്ക കെട്ടിടങ്ങള്‍ക്കും സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമില്ല, ബില്‍ഡിംഗ് പെര്‍മിറ്റില്‍ കാണിച്ച പാര്‍ക്കിംഗ് പിന്നീട് കെട്ടിമറിച്ച് മുറികളായി വാടകക്ക് നല്‍കിയിരിക്കുകയാണെന്നതാണ് ഇവിടുത്തെ ദുരവസ്ഥ.
പട്ടാമ്പിറോഡ് വീതികൂട്ടുന്നതോടെ പല കെട്ടിടങ്ങളും പൊളിച്ചു പണിയേണ്ടിവരുമെന്നതിനാല്‍ ഇവര്‍ ഒന്നടങ്കം മന്ത്രിയെ നേരിട്ട കണ്ട് സങ്കമുണര്‍ത്തിച്ചിരുന്നു. എന്നാല്‍ വികസന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍മന്ത്രി ഉറച്ച് നിന്നതോടെ വ്യാപാരസംഘടനകള്‍ക്കിടയില്‍ കാര്യമായ തര്‍ക്കമുണ്ടായിരുന്നു ഇത്തരത്തിലുള്ള ആശങ്കകള്‍ക്കും, ചര്‍ച്ചകള്‍ക്കും നാളെ നടക്കുന്ന യോഗത്തോടെ പര്യവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
[full-post]

Post A Comment: