ഫയര്‍ഫോഴ്‌സ്, മാധ്യമപ്രവര്‍ത്തകരടക്കം 12 പേര്‍ ആശുപത്രിയില്‍. സുരക്ഷ കണക്കിലെടുത്ത് നൂറോളം കുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.


തൃശൂര്‍:മുരിങ്ങൂരില്‍ വാട്ടര്‍ അതോററ്റി പമ്പ് ഹൗസില്‍ നിന്നും ക്ലോറിന്‍ വാതകം ചോര്‍ന്നു.ഫയര്‍ഫോഴ്‌സ്, മാധ്യമപ്രവര്‍ത്തകരടക്കം 12 പേര്‍ ആശുപത്രിയില്‍.സുരക്ഷ കണക്കിലെടുത്ത് നൂറോളം കുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.


ഫയര്‍ഫോഴ്‌സ് അങ്കമാലി യൂണീറ്റിലെ പൊലോസ്, മനോജ് മോഹന്‍, റെനു. മുത്തുകുട്ടി, ചാലക്കുടി അസി. ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ നസറുദ്ധീന്‍, കൃഷ്ണനുണ്ണി,മനോജ്, മാധ്യമപ്രവര്‍ത്തകരായ ശ്രീമോന്‍, വേണു ആഷിന്‍ എന്നിവരേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉച്ചയോടെയായിരുന്നു സംഭവം.
ടാങ്കിനു സമീപത്തെ പഴയ ക്ലോറിന്‍ സിലിണ്ടറില്‍നിന്നാണ് ചോര്‍ച്ചയുണ്ടായത്. വാതകം വ്യാപിച്ചു ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ പൊലീസലറിയിക്കുകയായിരുന്നു. പൊലീസെത്തി പരിസരത്തുള്ള വീട്ടുകാരെ മാറ്റി.
ഇതിനിടെ എത്തിയ ഫയര്‍ഫോഴ്‌സ് സിലിണ്ടര്‍ നിര്‍വീര്യമാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.

കൊച്ചിയില്‍ നിന്നും ടി സി സി യില്‍ നിന്നുള്ള സംഘമെത്തിയാണ് സിലിണ്ടറിന്റെ ചോര്‍ച്ച തടഞ്ഞത്.

Post A Comment: