കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ ചൊവ്വന്നുര്‍ വിലേജ് ഓഫീസിനു സമീപം ഭീമന്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപട്ടു.


കുന്നംകുളം. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ ചൊവ്വന്നുര്‍ വിലേജ് ഓഫീസിനു സമീപം ഭീമന്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപട്ടു. 


രാവിലെ 11 ഓടെയായിരുന്നു സംഭവം.
വില്ലേജ് ഓഫീസിന് പരിസരത്തുള്ള റഓഡരികിലെ ഭീമന്‍ പൂമരമാണ് കടപുഴകി വീണത്. സാദാ സമയം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ആളപായമില്ലാതിരുന്നത് ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ്.
മരം റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു. വടക്കാഞ്ചേരി മേഖലകളില്‍നിന്നും കുന്നംകുളത്തേക്കുള്ള വാഹനങ്ങള്‍ പിന്നീട് പന്നിത്തടം വഴിയും, വടക്കാഞ്ചേരി ഭആഗത്തേക്കുള്ള വാഹനങ്ങള്‍ കലശമല വഴി അക്കിക്കാവ് ബൈപാസിലൂടെ പന്നിത്തടത്തേക്കും വഴി തിരിച്ചുവിട്ടു. എങ്കിലും ഇതറയാതെ എത്തിയ നിരവധി വാഹനങ്ങള്‍ റോഡില്‍ കുടങ്ങി.
ഇലക്ട്രിക്ക് കമ്പിയും, കേബിള്‍ ടിവി ഭൈബര്‍ വയറുകളും തകര്‍ന്നു.

കുന്നംകുളം ഫയര്‍ഫോഴ്‌സും, കെ എസ് ഇ ബി ജീവനക്കാരും ചേര്‍ന്ന് മണിക്കൂറുകളോളം പണിപെട്ടാണ് മരം മുറിച്ചമാറ്റിയത്.

Post A Comment: