ഉദ്ഘാടനമോ, പ്രസംഗമോ ഇല്ലാതെ തന്നെ കല്ലുംപുറത്തെ 15 ഓളം വരുന്ന ചുമട്ടു തൊഴിലാളികളാണ് പ്രവര്‍ത്തി

പെരുമ്പിലാവ് കല്ലുംപുറം റോഡിലെ അപകടക്കെണിക്ക് പരിഹാരവുമായി ചുമട്ടു തൊഴിലാളികള്‍.
അപകട തുടര്‍ക്കഥയാകുന്ന സംസ്ഥാന പാതയോരത്തെ മണല്‍ തരികളും, ചെറുകല്ലുകളും മാറ്റി ശുചീകരിച്ചു.
സി ഐ ടി യു സ്ഥാപക ദിനത്തോടനുമ്പന്ധിച്ചായിരുന്നു പ്രവര്‍ത്തനം.
ഇരു ചക്രവാഹനയാത്രക്കാര്‍ക്ക് മരണ ഭയമുയര്‍ത്തുന്ന റോഡിന്‍റെ വശങ്ങളില്‍ അടിഞ്ഞുകൂടിയ ചെറിയ ചരല്‍ തരികളും, കല്ലും ഇവര്‍ നീക്കം ചെയ്തു റോഡ് സുചീകരിച്ചു.
അപകടം ഏറെ പതിയിരിക്കുന്ന കല്ലുംപുറം വളവിലാണ് ശുചീകരണം നടത്തിയത്.
വളവില്‍ വാഹനങ്ങള്‍ തിരിഞ്ഞ് വരുമ്പേള്‍ വശത്തേക്ക് മാറ്റിയെടുക്കുന്ന സമയത്ത് ഈ ചരലില്‍ തട്ടി ഇരു ചക്രവാഹനങ്ങള്‍ വീഴുന്നത് പതിവാണ്. ഒപ്പം റോഡിന്‍റെ ഇരുവശത്തും തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന പുല്ലുകള്‍ ശരിയായ രീതിയില്‍ റോഡ് കാണുന്നതിനും തടസ്സമായിരുന്നു. അപകടവളവിലെ ഇത്തരം പ്രശ്നങ്ങള്‍ മാറ്റിയെടുക്കാനാണ് സ്ഥആപക ദിനാചരണ പ്രവര്‍ത്തനം ഉപയോഗിച്ചെതന്നത് അഭിന്ദമാര്‍ഹമാണ്.
ഉദ്ഘാടനമോ, പ്രസംഗമോ ഇല്ലാതെ തന്നെ കല്ലുംപുറത്തെ 15 ഓളം വരുന്ന ചുമട്ടു തൊഴിലാളികളാണ് പ്രവര്‍ത്തി നടത്തിയത്.

Post A Comment: