ഇഷ്ടഭക്ഷണത്തിന് നിയന്ത്രണം ഏര്‍പെടുത്തിയ കേന്ദ്ര നയത്തില് #പ്രതിഷേധിച്ചയിരുന്നു പരിപാടി.

കുന്നംകുളം. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ബീഫ് വിളമ്പി പ്രതിഷേധം.
ഇഷ്ടഭക്ഷണത്തിന് നിയന്ത്രണം ഏര്‍പെടുത്തിയ കേന്ദ്ര നയത്തില് #പ്രതിഷേധിച്ചയിരുന്നു പരിപാടി.
നരേന്ദ്രമോദിയുടെ ഭരണകൂട ഭീകരതക്കെതിരേയും, രാജ്യത്തെ മതന്യൂന പക്ഷങ്ങള്‍ക്ക് മേല്‍ കുതിര കേറാനും, ഹിന്ദുത്ത അജണ്ട നടപ്പാക്കാനുമുള്ള നീക്കത്തെ കോണ്‍ഗ്രസ്സ് എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ ജയശങ്കര്‍ പറഞ്ഞു.
പുണ്യ റംസാന്‍ മാസത്തില്‍തന്നെ ഇത്തരം നിയമം കൊണ്ടുവരാന്‍ തയ്യാറായ മോദിയും, ബി ജെ പിയും, ജനങ്ങളില്‍ നിന്നും ഒറ്റപെടുമെന്നും ഉദ്ഘാടകന്‍ കെ സി ബാബു പറഞ്ഞു.

നഗരത്തില്‍ നടന്ന പരിപാടിയില്‍ സി ഐ ഇട്ടിമാത്തു, എം എസ് പോള്‍, സി കെ ബാബു, ബിജു സി ബേബി, ലബീബ്ഹസ്സന്‍മോഹന്‍ ചൊവ്വന്നൂര്‍, കെ എ ജതിഷ്. സി വി ജാക്‌സണ്‍  തുടങ്ങിയവര്‍ സംസാരിച്ചു.

Post A Comment: