കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ.ജോസ് നേതൃത്വം നൽകി.

എരുമപ്പെട്ടി: കേന്ദ്ര സർക്കാരിന്‍റെ ബീഫ് നിരോധനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യൂത്ത്കോൺഗ്രസ്  ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു. നെല്ലുവായ് സെന്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ.ജോസ് നേതൃത്വം നൽകി. തുടർന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് നടത്തി. കോൺഗ്രസ്  കടവല്ലൂർ ബ്ലോക്ക് പ്രസിഡന്റ് വി.കേശവൻ ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ് അധ്യക്ഷനായി. ഐ.എൻ.ടി.യു.സി പ്രസിഡന്റ് ടി.കെ.ദേവസി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദൻകുട്ടി, പി.എസ്.മോഹനൻ, എ.യു.റസാഖ് തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് ബീഫും ബ്രെഡും വിതരണം ചെയ്തു. 

Post A Comment: