രണ്ട് പുരുഷന്‍മാരുടെ മൃദദേഹം കാറിന്‍റെ മുന്‍സീറ്റിലും, സ്ത്രിയുടേത് പിന്‍സീറ്റിലുമാണ്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു

ചെന്നൈ: മഹാബലിപുരത്തു കാറിനുള്ളില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നു പേര്‍ വെന്തു മരിച്ചു. 

മഹാബലിപുരത്ത് മനാമ വില്ലേജിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. 
അപകടകാരണം വ്യക്തമല്ല.
റോഡിന് സമീപത്ത് കാര്‍ പാര്‍ക്ക്  ചെയ്ത് എതാനും മിനിറ്റുകള്‍ക്കകം തീപിടിക്കുകയായിരുന്നുവത്രെ. അഗ്നിശമന സേന സ്ഥലത്തെത്തി മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രണ്ട് പുരുഷന്‍മാരുടെ മൃദദേഹം കാറിന്‍റെ മുന്‍സീറ്റിലും, സ്ത്രിയുടേത് പിന്‍സീറ്റിലുമാണ്. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു

Post A Comment: