ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് ടി.കെ ശിവൻ ഉദ്ഘാടനം ചെയ്തു .

എരുമപ്പെട്ടി: ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യം നിരോധിച്ച കേന്ദ്ര സർക്കാരിന്റെ ഫാസിസത്തിനെതിരെ ഡി വൈ എഫ് ഐ യുടെ  നേതൃത്വത്തിൽ എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ  പ്രതിഷേധ പ്രകടനവും ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് ടി.കെ ശിവൻ ഉദ്ഘാടനം ചെയ്തു .കിരൺ കുട്ടഞ്ചേരി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം വി.സി. ബിനോജ് ,സി പി ഐ എം ലോക്കൽ കമ്മറ്റി മെമ്പർ കെ .ശാരദമ്മ ,ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് പി.സി അബാൽ മണി,  പി.ബി. ബിബിൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു

Post A Comment: