ഒരു ചെറു നിര്‍ദേശം ജില്ലയില്‍ രണ്ടു ലക്ഷം മഴകുഴികള്‍ സൃഷ്ടിക്കാന്‍ പ്രപ്തമാകുന്നത്.
സമരംചെയ്യാനും, പോസ്റ്ററൊട്ടിക്കാനും ആഹ്വാനം ചെയ്യുന്ന ജില്ലാകമ്മറ്റി പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വീട്ടില്‍ മഴകുഴി നിര്‍മ്മിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഒരു ചെറു നിര്‍ദേശം ജില്ലയില്‍ രണ്ടു ലക്ഷം മഴകുഴികള്‍ സൃഷ്ടിക്കാന്‍ പ്രപ്തമാകുന്നത്.
തൃശൂര്‍:വേനലിനെ ചെറുക്കാന്‍, ജലസംരക്ഷണത്തിനായി പൊരുതാന്‍. അടുത്ത തലമുറക്ക്
പ്രകൃതിയെ കൈമാറാനുള്ള പ്രവര്‍ത്തി സ്വന്തം വീട്ടില്‍ നിന്ന് ആരംഭിക്കാന്‍ നിര്‍ദ്ധേശം
നല്‍കുക വഴി പാര്‍ട്ടിയുടെ പുതിയ മുഖമാണ് വെളിവാകുന്നത്. പാര്‍ട്ടി ജില്ലാ
കമ്മറ്റിയോഗത്തിനിടിയില് ജില്ലാ സെക്രട്ടറിയുടെ ഈ വിത്യസ്തവും ആവേശകരവുമായ നിര്‍ദ്ധേശത്തെ
പറ്റി മുന്‍ എം എല്‍ എ യും ജില്ലാ കമ്മറ്റി അംഗവുമായ ബാബു എം പാലിശ്ശേരി
എഴുതുന്നു.
സാധാരണ
സമരങ്ങളും കാമ്പയിനുകളും റിപ്പോർട്ട്
ചെയ്യാനുള്ള ഒരു അജണ്ടയ്ക്ക് വേണ്ടി പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് കെ.രാധാകൃഷ്ണൻ എഴുന്നേറ്റപ്പോൾ ഞങ്ങൾ ജില്ലാ കമ്മറ്റിയംഗങ്ങൾ ഒരിക്കലും 'മഴക്കുഴി' പ്രതീക്ഷിച്ചില്ല.
എല്ലാ പാർട്ടി അംഗങ്ങളും സ്വന്തം പറമ്പിൽ നാലടി നീളവും രണ്ടടി വീതിയും
രണ്ടടി തഴചയുമുള്ള അഞ്ച് മഴക്കുഴികൾ വീതം
കുഴിച്ചാലോ?
അങ്ങിനെ
ജില്ലയിൽ രണ്ട് ലക്ഷം മഴക്കുഴികൾ! എല്ലാവരുടേയും കണ്ണ് വിടർന്നു. കൊടുംവേനലിന്റെ ചൂടിൽ ഫാനുകൾക്ക് തണുപ്പിക്കാനാവാത്ത ശരീരങ്ങളെ
മാത്രമല്ല മനസ്സുകളെയും അത് ഒരു കുളിർക്കാറ്റു
കൊണ്ടെന്ന പോലെ തണുപ്പിച്ചു. പ്രകൃതി സ്നേഹവും സംരക്ഷണവും ഒരു വേഷം കെട്ടലായി
കൊണ്ടാടുന്ന ചിലരുടെ വീൺവാക്കല്ല
ഇത്. സമര തീച്ചൂളകൾക്കിടയിലും കിനിയുന്ന മനുഷ്യ
സ്നേത്തിന്റെ നീരുറവയാണ്.... പ്രയോഗികതയാണ്. ജില്ലയിലെ സി.പി.ഐ.(എം) ന്റെ
രാഷ്ട്രീയ നേതൃത്ത്വം ഹൃദയം നിറഞ്ഞ
കയ്യടിയോടെ ഈ പുതിയ കാമ്പയിൻ ഏറ്റെടുത്തു.
സഖാവ് തുടർന്നു, അടുത്ത മാസം മഴ പെയ്യാനാരംഭിച്ചാൽ നമുക്ക് നാടുനീളെ മരം നടുന്ന
ക്യാമ്പയിനും ഏറ്റെടുക്കാം. ചർച്ചകൾക്ക് തുടക്കം കുറിച്ചു കൊണ്ട്
ജില്ലാ ഭരണകൂടം കലക്ടർ ബേബിയുടെ
കാലത്ത് ആരംഭിച്ച മഴ പൊലിമയുടെയും മഴവെള്ള സംഭരണിയുടെയും കാര്യവും എന്റെ സ്വന്തം
വീട്ടിൽ അത് പ്രാവർത്തികമാക്കിയപ്പോൾ ഞങ്ങൾക്കുണ്ടായ ഗുണങ്ങളും ഞാൻ വിശദീകരിച്ചപ്പോൾ അതും പതുക്കെ ഏറ്റെടുക്കാമെന്ന് അഭിപ്രായങ്ങൾ നിറഞ്ഞു.
അതെ, എല്ലാ സമര പ്രക്ഷോഭണങ്ങളുടേയും
കൂടെ ഞങ്ങൾ തൃശൂർക്കാർ ശുദ്ധജല ക്ഷാമത്തിനെതിരെ പ്രകൃതിയേയും
മുന്നണിയിൽ ചേർത്ത് ഒരു പുതിയ സമരമുഖം
തുറക്കുന്നു. ഇന്നു മുതൽ മുന്നാഴ്ചക്കുള്ളിൽ രണ്ട് ലക്ഷം മഴവെള്ള സംഭരണികളായ
മഴക്കുഴികൾ...!!
ഞങ്ങൾ ചരിത്രം സൃഷ്ടിക്കും.
എല്ലാ
സുമനസ്സുകളോടും ഈ മഹാ സമരത്തിൽ
പങ്കെടുക്കാൻ ഞങ്ങളഭർത്ഥിക്കുന്നു.
(ബാബു എം
പാലിശ്ശേരി)
[full-post]
Post A Comment: