പുതിയ മദ്യനയം ഉടന്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകും വിധം മദ്യനയനം രൂപീകരിക്കാന്‍ ധാരണ.


സംസ്ഥാനത്തെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ സി പി എമ്മില്‍ ധാരണയായി.
പുതിയ മദ്യനയം ഉടന്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകും വിധം മദ്യനയനം രൂപീകരിക്കാന്‍ ധാരണ.

 ലഹരികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ തരത്തില്‍ പുതിയ മദ്യനിയം രൂപീകരിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീമാനമെന്നാണ് അറിയുന്നത്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ നിരോധിത ലഹരിവസ്ഥുക്കള്‍ യുവാക്കള്‍ക്കിടിയില്‍കൂടി വ്യാപകമാവുകയാണ്.
യുവാക്കളുള്‍പടേയുള്ളവര്‍ ലഹരി വസ്ഥുക്കള്‍ ഉപയോഗിക്കുന്ന രീതിയിലേക്കെത്തിയത് മദ്യത്തിന്റ ലെഭ്യതകുറവാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍.
2007 ല്‍ അച്ചുതാന്ദന്‍ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തിന് സമാനമായ നയം രൂപീകരിക്കാനാണ് ആലോചന.
2014 വരെ നില നിന്നിരുന്നത് ഇതേ നയമായിരുന്നു.
പുതിയ മദ്യനയം നിലവില്‍ വന്നാല്‍  2014 മാര്‍ച്ചിന് ശേഷം ലൈസന്‍സ് പുതുക്കാനാകാത്ത 418 ബാറുകളുള്‍പടേ 850 ബാറുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടാകും. എന്നാല്‍ ദേശീയ പാതയോരത്ത് മദ്യവില്‍പന പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ബാറുകാര്‍ക്ക് തിരിച്ചടിയാകും. അങ്ങിനെയെങ്കില്‍ 400 ബാറുകള്‍ക്ക് മാച്രമേ പ്രവര്‍ത്തിക്കാനാകൂ.

ചില സംസ്ഥാനങ്ങളിലെ ബാറുടമകള്‍ ഈ ഉത്തരവ് പുന പരിശോധിക്കാന്‍ ഹരജി നല്‍കിയിട്ടുണ്ട്.

Post A Comment: