നിലവിലുള്ള 7 ഉപദേശകരെ കൂടാതെയാണ് പുതുതായ അഞ്ച് പേരെ കൂടി നിയമിക്കുന്നത്.


തിരുവനന്തപുരം: മുഖ്യ മന്ത്രിക്ക് പുതിയ അഞ്ച് ഉപദേശകര്‍കൂടി. നിലവിലുള്ള 7 ഉപദേശകരെ കൂടാതെയാണ് പുതുതായ അഞ്ച് പേരെ കൂടി നിയമിക്കുന്നത്.

കോര്‍പറേറ്റ് കമ്പനികളുമായി ആശയവിനമയം നടത്താനുംകൂടുതല്‍ നിക്ഷേപകരെ ആകര്‍ശിച്ച് ഐ ടി മേഖല മെച്ചപെടുത്താനുമാണ് ഉപദേശകരെ നിയമിക്കുന്നത്‌.
ഉയര്‍ന്ന ശമ്പളം നല്‍കി രണ്ട് വര്‍ഷത്തേക്കാണ് ഇവരെ നിയമിക്കുക. 
ചീഫ് മിനിസ്റ്റേഴ്‌സ് ഫെലോ എന്നാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരെ പറിയുക.
ഇവരുടെ പ്രകടനം മികച്ചതാണെന്ന് കണ്ടാല്‍ കാലാവധി കഴിഞ്ഞാല്‍ പൊതുമേഖല സ്ഥാപനങ്ങളിലോ മിഷന്‍ പദ്ധതികളിലോ തുടരാവുന്ന തരത്തിലായിരിക്കും ഇവരുടെ നിയമനം.

Post A Comment: