പരസ്യമായി പോത്തറുത്ത സംഭവം കിരാതവും ബുദ്ധിശൂന്യവുമാണെന്ന് രാഹുല്‍ ഗാന്ധി .


പരസ്യമായി പോത്തറുത്ത സംഭവം കിരാതവും ബുദ്ധിശൂന്യവുമാണെന്ന് രാഹുല്‍ ഗാന്ധി .

ദില്ലി : കേന്ദ്ര സര്ക്കാരിന്‍റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ കണ്ണൂരില്‍ യൂത്ത് കോണ്ഗ്രസ് കന്നിനെ അറുത്ത് നടത്തിയ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി കോണ്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പരസ്യമായി പോത്തറുത്ത സംഭവം കിരാതവും ബുദ്ധിശൂന്യവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 
യൂത്ത് കോണ്ഗ്രസ് സമരം തനിക്കും പാര്ട്ടി ക്കും അംഗീകരിക്കാന്‍ പറ്റാത്തതെന്നും രാഹുല്‍ പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് കണ്ണൂ സിറ്റിയിലെ റോഡി കന്നുകുട്ടിയെ പരസ്യമായി അറുത്തു യൂത്ത് കോഗ്രസുകാ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഒന്നര വയസ് മാത്രം പ്രായമുളള മാടിനെ സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് കശാപ്പ് ചെയ്തത്. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് മാടിനെ പരസ്യമായി അറുത്തതെന്നാണ് നേതാക്കളുടെ വിശദീകരണം. 
മാടിനെ അറുത്തുകൊണ്ടുള്ള പ്രതിഷേധം കാണാന്‍ ഒട്ടേറെപ്പേര്‍ എത്തിച്ചേര്ന്നിരുന്നു. വാഹനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്‍ തന്നെ നാട്ടുകാര്ക്ക്  ഇറച്ചി വിതരണം ചെയ്തു.
കുട്ടിക അടക്കം പൊതു ജനങ്ങളുടെ മുന്നിലിട്ടു കന്നുകുട്ടിയെ കശാപ്പു ചെയ്തതിനെതിരേ പൊതു സമൂഹത്തിന്‍റെയാകെ വിമശനം ഉയന്നു. കശാപ്പിനു കന്നുവിപന നിരോധന ഉത്തരവിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നവ പോലും യൂത്ത് കോഗ്രസിന്‍റെ നടപടി പക്വതയില്ലാത്തതെന്നു വിമശിച്ചു.
പരസ്യമായി മാടിനെ അറുത്തുകൊണ്ട് സമരം നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവര്ത്ത്കര്ക്കെതിരെ പൊലീസ് കേസെടുത്തു. യുവമോര്ച്ച നല്കി്യ പരാതിയിന്‍മേലാണ് നടപടി. പൊതുസ്ഥലത്ത് മാടിനെ അറുത്തതിനെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്ക്ക്  മുമ്പാകെയാണ് യുവമോര്ച്ച  പരാതി നല്കി്യിരുന്നത്. 
റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്ഗ്ര സ് പ്രവര്ത്ത്കര്ക്കെതിരെയാണ് കേസ്.
കേരള പൊലീസ് നിയമം 120 എ അനുസരിചുള്ള കേസില്‍ . ഒരു വഷം തടവും അയ്യായിരം രൂപയും പിഴയും അല്ലെങ്കി രണ്ടും ഒന്നിച്ചോ ശിക്ഷയായി ലഭിക്കാം. 
പ്രതിഷേധം അതിരുകടന്നെന്ന് രാഹുല്‍ ഗാന്ധി തന്നെ പരസ്യ പ്രസ്ഥാവന നടത്തിയ നിലയ്ക്ക് കേസില്‍ പാര്‍ട്ടി  പിന്തുണ ഉണ്ടാകില്ലെന്നും വ്യക്തമാണ്.


Post A Comment: