വോട്ടെടുപ്പിനെത്താത്ത അംഗത്തെ പുറത്താക്കിയതായി ഡി.സി.സി. ഇടതു വലത് കക്ഷികള്‍ക്ക് 7 അംഗങ്ങള്‍ വീതമാണുള്ളത്. മുന്‍പ് നെറക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ്സിന് ഭരണം ലഭിച്ചിരുന്നത്.


  • വോട്ടെടുപ്പിനെത്താത്ത അംഗത്തെ പുറത്താക്കിയതായി ഡി.സി.സി.
  • ഇടതു വലത് കക്ഷികള്‍ക്ക് 7 അംഗങ്ങള്‍ വീതമാണുള്ളത്.
  • മുന്‍പ് നെറക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസ്സിന് ഭരണം ലഭിച്ചിരുന്നത്.

മലയിന്‍കീഴ്(തിരുവനന്തപുരം): നേമം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഗ്രസിന് നഷ്ടമായി. 
കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി സി.പി.എമ്മിലെ ശകുന്തളകുമാരിയും വൈസ് പ്രസിഡന്റായി സി.പി.ഐയിലെ രാധാകൃഷ്ണനും വിജയിച്ചു. എല്‍.ഡി.എഫിന് 7 വോട്ടുകളും യു.ഡി.എഫിന് 6 വോട്ടുകളുമാണ് ലഭിച്ചത്. ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ട കോണ്‍ഗ്രസ് അംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സിന്ധുഅശോകന്‍റെ അഭാവമാണ് ഇടുതുപക്ഷത്തിനു ഭരണതിലെത്താന്‍ സഹായകമായത്.
16 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും 7 അംഗങ്ങള്‍ വീതവും ബി.ജെ.പിക്ക് 2 അംഗങ്ങളാണുമുള്ളത്. ക്കഴിഞ്ഞ 5ന് ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിനെതിരേ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി അംഗങ്ങള്‍ പിന്തുണച്ചതോടെയാണ്‌ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്താകാന്‍ കാരണമായത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. നേരത്തേ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്.
നിലവില്‍ പ്രസിഡന്റായിരുന്ന എല്‍. അനിതയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നത്. വീരേന്ദ്രകുമാര്‍ തന്നെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഇടുതുമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ എല്‍. ശകുന്തളകുമാരിയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സി.പി.ഐയുടെ വിളപ്പില്‍ രാധാകൃഷ്ണനുമാണ് മല്‍സരിച്ചത്. ബി.ജെ.പിയിലെ രണ്ടു അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. വോട്ടെടുപ്പ് നടന്നാല്‍ പഴയതുപോലെ നറുക്ക് വേണമെന്ന നിലയാകുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് വോട്ടെടുപ്പില്‍ പങ്കുചേരേണ്ട ഒരു കോണ്‍ഗ്രസ് അംഗം എത്താതിരുന്നത്.
വോട്റെടുപ്പിളി നിന്ന്  വിട്ടു നിന്ന സിന്ധുവിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.


സിന്ധുവിനെ പുറത്താക്കിയതായി ഡി.സി.സി നേതൃത്വം അറിയിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

Post A Comment: