സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.
ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി.


സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. 


ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് അനുകൂല വിധി ഉണ്ടായത്.
ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും. കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുള്ളബാറുകളും, മദ്യവില്‍പ്പന കേന്ദ്രങ്ങളും ഇന്നും നാളെയുമായി തുറക്കും.
2014ലാണ് ദേശീയപാത എന്ന പദവി ഹൈവേ അതോറിറ്റി എടുത്തുമാറ്റിയത്. ഈ പഴുതുപയോകിച്ചാണ്  ബാറുടമകള്‍ കോടതിയെ സമീപിച്ചത് .
ഇതോടെ മാഹിയില്‍ പൂട്ടിയ മദ്യശാലകളെല്ലാം തന്നെ തുറക്കുമെന്നകര്യത്തില്‍ തിരുമാനമായി.

ഹൈക്കോടതി ഉത്തരവ് പ്രകാരം ബാറുകള്‍ തുറക്കുമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.

Post A Comment: