കത്തിയമറന്ന കാറിനുള്ളില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരുന്നു മൃതദേഹങ്ങള്‍. രമാദേവിയുടെ ബംഗളൂരുവിലുള്ള സഹോദരനെത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.


ചെന്നൈ: മഹാബലിപുരത്തിനടുത്ത് ദുരൂഹസാഹചര്യത്തില്‍ കാര്‍ കത്തി വെന്തുമരിച്ചത് മലയാളികളാണെന്ന് തിരിച്ചറിഞ്ഞു.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടില്‍ ജയദേവന്‍(55), ഭാര്യ രമാദേവി (49), മകല്‍ ദിവ്യശ്രീ (24) എന്നിവരാണ് മരിച്ചത്.
കെട്ടിടം നിര്‍മിക്കുന്നതിനായി വേര്‍തിരിച്ചിരുന്ന സ്ഥലത്ത് നിര്‍ത്തി യിട്ട കാറാണ് കത്തിനശിച്ചത്.
കത്തിയമറന്ന കാറിനുള്ളില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരുന്നു മൃതദേഹങ്ങള്‍. രമാദേവിയുടെ ബംഗളൂരുവിലുള്ള സഹോദരനെത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. കാറില്‍ നിന്ന് ലഭിച്ച മോതിരത്തിലുള്ള പേരാണ് തിരിച്ചറിയാന്‍ സഹായിച്ചത്. ചെന്നൈ ക്രോംപ്പേട്ട് താമസിച്ചിരുന്ന ജയദേവനും കുടുംബവും 70 കിലോമീറ്ററോളം ദൂരെയുള്ള മഹാബലിപുരം ഭാഗത്തേക്കുപോയതെന്തിനാണെന്ന് വ്യക്തമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം വൈകീട്ട് വീട്ടില്‍ നിന്നു പുറത്തുപോകുന്നതു കണ്ടെങ്കിലും എവിടേക്കാണ് യാത്രയെന്ന് പറഞ്ഞില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.
വീടു പണിയുന്നതിനുള്ള സ്ഥലംനോക്കുന്നതിന് വേണ്ടിയാകാം പോയതെന്ന്  ബന്ധുക്കള്‍ പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മഹാബലിപുരം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി

Post A Comment: