ബാബറി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന കേസില്‍ എല്‍.കെ അദ്വാനി, ഉമാ ഭാരതി ഉല്‍പടേ 12 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.


ബാബറി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന കേസില്‍ എല്‍.കെ അദ്വാനി, ഉമാ ഭാരതി ഉല്‍പടേ 12 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.

സി.ബി.ഐ ലക്‌നൗ പ്രത്യേക കോടതിയാണ് ജാമ്യം നല്‍കിയത്. ഉത്തരവ് പ്രകാരം പ്രതികളെല്ലാം നേരിട്ട് കോടതി യില്ഹാജരായിരുന്നു. .ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. 

ബാബരി മസ്ജിദ് തകര്‍ത്തകേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗൂഡാലോചന കുറ്റം സുപ്രിംകോടതി പുനസ്ഥാപിച്ച ശേഷമാണ് കേസില്‍ ഈ മാസം 22 ന്  ലക്‌നൗ സി.ബി.ഐ പ്രത്യേകകോടതി വിചാരണ ആരംഭിച്ചത്. നേരിട്ട് ഹാജരാകണമെന്നും കേസ് മാറ്റിവെക്കണമെന്ന അപേക്ഷ പരിഗണിക്കില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജാമ്യത്തുകയായി ഓരോരുത്തരും കോടതിയില്‍ 50,000 രൂപവീതം കെട്ടിവെക്കണം.

Post A Comment: