ജി.എസ്.ടി നിലവില്‍ വരുന്നതോടെ ടി.വി, എ.സി, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്ക്ക് വില കൂടും.


ദില്ലി: ജി.എസ്.ടി നിലവില്‍ വരുന്നതോടെ ടി.വി, എ.സി, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്ക്ക് വില കൂടും.


എന്നാല്‍ , സ്മാര്‍ട്ട്‌ ഫോണ്‍ഉള്‍പടെ, ദൈനംദിനം ഉപയോഗ വസ്തുക്കള്‍ വില കുറയും. ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടി നിലവില്‍ വരുന്നത്.
ജി.എസ്.ടി കൗണ്സിലാണ് 1200 ഉല്പിന്നങ്ങളുടെയും 500 സേവനങ്ങളുടെയും നികുതി നിര്ണയം നടത്തിയത്. ദൈനംദിനം ഉപയോഗിക്കുന്ന സോപ്പ്, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ ഉല്പന്നങ്ങള്ക്ക്  വില കുറയും. ഫ്രെഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, ബ്രെഡ്, പാല്‍ തുടങ്ങിയവ നികുതിയില്ലാതെ തുടരും.

ഇക്കോണമി ക്ലാസിലെ യാത്രയ്ക്കും ടാക്‌സി സര്‍വിസുകള്ക്കും നികുതി കുറയും. നിലവില്‍ ആറു ശതമാനം നികുതിയുള്ള കാര്‍ ടാക്‌സിക്ക് ജി.എസ്.ടിയില്‍ അഞ്ചു ശതമാനമായിരിക്കും.

Post A Comment: