പ്രിന്റ്പുര്‍ത്തിയാക്കിയ കറന്‍സികള്‍ ഇപ്പോള്‍ ലീഗല്‍ ടെന്‍ഡറിനായി കാത്തിരിക്കുകയാണ്.


20 വര്‍ഷം മുന്‍പ് പ്രിന്റിംഗ് നിര്‍ത്തിയ ഒരു രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിന്റ്പുര്‍ത്തിയാക്കിയ കറന്‍സികള്‍ ഇപ്പോള്‍ ലീഗല്‍ ടെന്‍ഡറിനായി കാത്തിരിക്കുകയാണ്. വൈകാതെ വിപണിയിലെത്തുമെന്നാണ് ആര്‍ ബി ഐ പറയുന്നത്.  
പിങ്ക്, പച്ച നിറങ്ങളോടു കൂടിയ നോട്ടില്‍ ധനമന്ത്രാലയം സെക്രട്ടറി ശക്തികാന്ത ദാസാണ്  ഒപ്പുവയ്ക്കുന്നത്. പുതിയ ഒരു രൂപാ നാണയത്തിന്‍റെ ചിത്രവും രൂപയുടെ ചിഹ്നവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഒരു രൂപയുടെ നോട്ടുകള്‍ പ്രിന്റിംഗ് നിര്‍ത്തിയിട്ട് 20 വര്‍ഷം കഴിഞ്ഞു.

Post A Comment: