35 വര്‍ഷത്തിലേറെക്കാലമായി ഇവിടെ നില നിന്നിരുന്ന കിണറാണ് സമീപവാസി തങ്ങളുടെ സ്ഥലത്തോടെ ചേര്‍ത്തെടുത്ത് മതില്‍കെട്ടിയത്

കുന്നംകുളം. ആനായക്കല്‍ ചീരംകുളം അമ്പലത്തിന് സമീപം സ്വകാര്യ വ്യക്തി പൊതുകിണര്‍ വളച്ച് മതില്‍കെട്ടിയത് നഗരസഭയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി.
35 വര്‍ഷത്തിലേറെക്കാലമായി ഇവിടെ നില നിന്നിരുന്ന കിണറാണ് സമീപവാസി തങ്ങളുടെ സ്ഥലത്തോടെ ചേര്‍ത്തെടുത്ത് മതില്‍കെട്ടിയത്.
ആര്‍ത്താറ്റ് പഞ്ചായത്തായിരുന്ന കാലത്ത് ഈ ഭൂവുടമക്ക് പട്ടയം ലഭിക്കാതിരുന്ന കാലത്താണ് കിണര്‍ നിര്‍മ്മിച്ചത്. പിന്നീട് ഇവര്‍ക്ക് പട്ടയം ലഭ്യമായപ്പോള്‍ കിണര്‍ നില്‍ക്കുന്ന സ്തലം നഗരസഭക്ക് എഴുതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം മുന്‍പ് കിണര്‍ ഇവരുടേത്മാത്രമാക്കി ഒറു ഭാഗം വളച്ചുകെട്ടി. നഗരസഭ കൊണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് ഇവരോട് ഇത്തരത്തില്‍ ചെയ്യരുതെന്ന് നിര്‍ദ്ധേശം നല്‍കിയതോടെ ഇവര്‍ പരാതി നല്‍കി. പരാതി അന്വഷിക്കാനെത്തുന്ന കമ്മീഷന് മുന്നില്‍ കിണര്‍ തങ്ങളുടേതെന്ന് തെളിയിക്കാനായാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ കിണറിന് ചുറ്റും മതില്‍കെട്ടി വളച്ചെടുത്തത്.
ഇതോടെ പൊലീസിന്റെ സഹായത്തോടെ കിണറിന് ചുറ്റും കെട്ടിയ മതില്‍ നഗരസഭ പൊളിച്ചെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ജയ്‌സിംഗ്കൃഷ്ണന്‍, സ്ഥിരം സമതി അധ്യക്ഷന്‍ ഷാജിആലിക്കല്‍. കെ എ അസീസ് എന്നിവരകുടെ നേതൃത്വത്തിലാണ്്് മതില്‍ പൊളിച്ചുമാറ്റിയത്.

Post A Comment: