കുടിവെളള പദ്ധതികള്‍ക്ക് പി.കെ.ബിജു.എം.പിയുടെ പ്രത്യേക പാക്കേജ്
കുടിവെളള പദ്ധതികള്‍ക്ക് പി.കെ.ബിജു.എം.പിയുടെ പ്രത്യേക പാക്കേജ്;
738.90ലക്ഷംരൂപയുടെകുടിവെളള പദ്ധതികള്‍ നടപ്പിലാക്കിയെന്ന് പി.കെ.ബിജു.എം.പി

ആലത്തൂര്‍ പാര്‍ലിമെന്‍റ്മണ്ഡലത്തില്‍ഇതുവരെ738.90ലക്ഷംരൂപയുടെകുടിവെളള പദ്ധതികള്‍ നടപ്പിലാക്കിയെന്ന് പി.കെ.ബിജു.എം.പി.  കുടിവെളള ക്ഷാമം പരിഹരിക്കാന്‍ എം.പിരൂപം നല്‍കിയ പ്രത്യേക പാക്കേജില്‍ഉള്‍പ്പെടുത്തിയാണ് പ്രാദേശികവികസന ഫണ്ടില്‍ നിന്നുംഇത്രയുംതുകയനുവദിച്ചിട്ടുളളത്. പ്രത്യേക പാക്കേജില്‍ഉള്‍പ്പെടുത്തിവടക്കാഞ്ചേരി നഗരസഭയില്‍ നടപ്പാക്കിയമൈത്രി, കുഞ്ഞുകുളങ്ങരഎന്നീകുടിവെളള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച്സംസാരിക്കുകയായിരുന്നുഎം.പി. മൈത്രികുടിവെളള പദ്ധതിക്കായി   7.10ലക്ഷംരൂപയും, കുഞ്ഞുകുളങ്ങരകുടിവെളള പദ്ധതിക്കായി  3 ലക്ഷംരൂപയുമാണ് പ്രാദേശികവികസന ഫണ്ടില്‍ നിന്നുംഎം.പി അനുവദിച്ചത്. രണ്ടു പദ്ധതിയില്‍ നിന്നായിഎഴുപത് കുടുംബങ്ങള്‍ക്ക്കുടിവെളളംലഭിക്കും. കോളനികളും, ജനവാസകേന്ദ്രങ്ങളുംകേന്ദ്രീകരിച്ച് മിനി കുടിവെളള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും, ഇതിലൂടെകുടിവെളള ക്ഷാമം മറികടക്കുന്നതിനുമാണ്എം.പി മുന്‍കയ്യെടുത്തത്. പ്രത്യേക പാക്കേജില്‍ഉള്‍പ്പെടുത്തിഎം.പി നഗരസഭയില്‍ അനുവദിച്ച അകമലമട്ടിഎസ്സികോളനി, പരുത്തിപ്ര സെന്‍റര്‍, ഒന്നാംകല്ല് കുമ്പാര കോളനി, മിണാലൂര്‍ ഭഗീരഥ, അത്താണിസില്‍ക്ക് നഗര്‍, ചുളളിക്കാട്എന്നീകുടിവെളള പദ്ധതികളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാട്ടിലങ്ങാടികുടിവെളള പദ്ധതി, അമ്പലപുരംആമക്കോട്കുടിവെളള പദ്ധതി, എങ്കക്കാട്കുടിവെളള പദ്ധതി എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഉദ്ഘാടന ചടങ്ങുകളില്‍വടക്കാഞ്ചേരി നഗരസഭാദ്ധ്യക്ഷ ശിവപ്രിയസന്തോഷ്അദ്ധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.ആര്‍.സോമനാരായണന്‍, എന്‍.കെ.പ്രമോദ്കുമാര്‍, ലൈല നസീര്‍, കൗണ്‍സിലര്‍മാരായപി.ഉണ്ണികൃഷ്ണന്‍, ലിസി പ്രസാദ്, ഷജിനി രാജന്‍, എ.എച്ച്സലാം, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍.സുരേന്ദ്രന്‍, മുന്‍ വൈസ് പ്രസിഡണ്ട്സേവ്യര്‍ചിറ്റിലപ്പിളളി,വാര്‍ഡ്വികസന സമിതിഅംഗംകെ.എം.മൊയ്തുതുടങ്ങിയവര്‍സംസാരിച്ചു.

Post A Comment: