കോണ്ഡഗ്രസ്സ് നേതൃത്വത്തിലുള്ള കാര്‍ഷിക കാര്‍ഷികേതര സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് കലഹിച്ചത് കയ്യാങ്കളിയിലെത്തി

കുന്നംകുളം. കോണ്ഡഗ്രസ്സ് നേതൃത്വത്തിലുള്ള കാര്‍ഷിക കാര്‍ഷികേതര സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് കലഹിച്ചത് കയ്യാങ്കളിയിലെത്തി. ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റ് സാംസനെ ബാങ്കിലിട്ട് മര്‍ദ്ധിച്ചു. പരിക്കേറ്റ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ച് വര്‍ഷം മുന്‍പ് രൂപീകൃതമായ ബാങ്കില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എ ഐ വിഭാഗം നേതാക്കളായ കെ സി ബാബു, ഇട്ടിമാത്തു, എന്നിവരെ പിന്തുണക്കുന്ന മണ്ഡലം ഭആരവാഹിക്കാണ് മര്‍ദ്ധനമേറ്റത്. മുന്‍ കോണ്‍ഗ്രസ്സ് ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റ് സുഗുണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്  തന്നെ മര്‍ദ്ധിച്ചതെന്നാണ് പറയുന്നത്. ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചേരിതിരിഞ്ഞാണ് മത്സരിക്കുന്നത്.11 സീറ്റുകളില്‍ 6 ജനറല്‍ സീറ്റുകളില്‍മാത്രമാണ് മത്സരം നടക്കുന്നത്. മറ്റു സംവരണ സീറ്റുകളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപെടുകായായിരുന്നു. ആകെ  200 ല്‍ താളെ മാത്രം അംഗങ്ങളുള്ള സംഘത്തില്‍ രാവിലെ 11 ഓടെയാണ് വോട്ടെടുപ്പ് ആരംംഭിച്ചത്.നിലവിലെ ബാങ്ക് പ്രസിഡന്റ് സുഗുണന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിനെതിരെ ഡി സി സി സെക്രട്ടറിമാരായ ഐ വിഭാഗം നേതാവ് കെ സി ബാബു, എ വിഭാഗം നേതാവ് ഇട്ടിമാത്തു എന്നിവരുടെ നേതൃത്വത്തില്‍ സാസംന്‍ മുന്നില്‍ നില്‍ക്കുന്ന വിഭാഗവും തമ്മിലാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന് സ്വാധീനമുള്ള ബാങ്കില്‍ ഐ ക്കാരനായ കെ സി ബാബു മാത്രമാണുള്ളത്.
രണ്ടായി പിരിഞ്ഞ എ വിഭാക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ കലഹമാണ് ബാങ്കില്‍ തിരഞ്ഞെടുപ്പിലെ വിഭാഗീയതയിലേക്ക് എത്തിച്ചത്.
മുന്‍പ് കെ സി ബാബു,ഇട്ടിമാത്തു ടീമിന്‍റെവിശ്വസ്ഥനായ സുഗുണന്‍ ഇവരുമായുണ്ടായ അഭിപ്രായ വിത്യമാണ്  കലഹത്തിന് കാരണമായി പറയുന്നത്. ഇത് തന്നെയാണ് തിരഞ്ഞെടുപ്പ് കയ്യാങ്കളിയിലേക്ക് നയിച്ചതും. കോണ്‍ഗ്രസ്സ് നേതാവിന് മര്‍ദ്ദനമേറ്റസംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും മേഖലയിലെ എ വിഭാഗത്തിലെ പ്രഭല വിഭാഗം ഇട്ടിമാത്തുവിന്‍റെ എതിര്‍പക്ഷത്താണെന്നതിനാല്‍ പാര്‍ട്ടി തലത്തില്‍ മര്‍ദ്ധനം ഗൗരമായി ചര്‍ച്ചചെയ്യപെടാന്‍ കാരണമാകില്ല. എന്നാല്‍ നഗരത്തിന്റെ പാര്‍ട്ടി ഗതി നിര്‍ണ്ണയിക്കുന്ന ഇരു നേതാക്കള്‍ക്കും ഇത് കനത്ത ആഘാതമാണ് സൃഷ്ടിക്കുക.
[full-post]

Post A Comment: