കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശിയായ യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് സംഭവത്തിലെ പ്രതി പിടിയിലായി.


തൃശൂര്‍ :കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശിയായ യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് സംഭവത്തിലെ പ്രതി പിടിയിലായി.  

പുത്തന്‍പള്ളി കുന്തനേത്ത് ജിജേഷ് ഷാന്‍ (30) നെയാണ് കൊടുങ്ങല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
നഗ്നനാക്കി കെട്ടിയിട്ട ശേഷം ക്രുരമായി മര്‍ദ്ധിക്കുകയും ഈ ദൃശ്യങ്ങള്‍  മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കഴിഞ്ഞ ജനവരിയിലാണ് മേനോന്‍ ബസാര്‍ പള്ളിപ്പറമ്പില്‍ സലാമിനെ അഞ്ചംഗ സംഘം ഒരു വീട്ടില്‍ നിന്നും വിളിച്ചിറക്കി നഗ്നനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.
ഇയാളുടെ താടിയെല്ല് പൊട്ടുകയും മൂന്ന് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ വീട്ടിലെത്തിയെന്നതറിഞ്ഞ പൊലിസ് സംഘം ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

 കൊടുങ്ങല്ലൂര്‍ സി.ഐ പി.സി ബിജുകുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജോസഫ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post A Comment: