ചാവക്കാട് മേഖലയിലെ പ്രധാന വട്ടിപ്പലിശക്കാരിലൊരാളായ തിരുവത്ര പുതിയറ സ്വദേശിയാണ് ഇവരെ ആക്രമിച്ചതെന്നാണ് പറയുന്നത്. ആക്രമണത്തില്‍ ജബ്ബാറിന്‍റെഇടതുകാലിന്‍റെ എല്ല് പൊട്ടി.

 

തൃശൂര്‍:ചാവക്കാട് എടക്കഴിയൂരില്‍ വട്ടിപ്പലിശക്കാരന്‍ വീട് കയറി ആക്രമിച്ചു. വൃദ്ധമാതാവിനും മകനും പരുക്ക്. 

എടക്കഴിയൂര്‍ തെക്കേ മദ്‌റസക്കുസമിപം കുന്നത്ത്ഫാത്തിമുത്തു (62), മകന്‍ ജബ്ബാര്‍(34) എന്നിവര്ക്കാ ണ് പരുക്കേറ്റത്. ഇരുവരേയും ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാവക്കാട് മേഖലയിലെ പ്രധാന വട്ടിപ്പലിശക്കാരിലൊരാളായ  തിരുവത്ര പുതിയറ സ്വദേശിയാണ് ഇവരെ ആക്രമിച്ചതെന്നാണ് പറയുന്നത്. ആക്രമണത്തില്‍ ജബ്ബാറിന്‍റെഇടതുകാലിന്‍റെ എല്ല് പൊട്ടി. ഫാത്തിമുത്തുവിന് പുറത്തും കവിളത്തുമാണ് മര്‍ദനമേറ്റത്. മുതുവട്ടരില്‍ ഹോട്ടല്‍ ജിവനക്കാരനായ ജബ്ബാര്‍ വട്ടിപ്പലിശക്കാരനായ യുവാവില്‍ നിന്ന് 25000 രൂപ കടമെടുത്തിരുന്നുവത്രെ. നിത്യേനെ അടച്ചു തീര്ക്കാമെന്ന വ്യവസ്ഥയിലായിരുന്നു ഇത് വാങ്ങിയത്.
രണ്ടുമാസമായി മുതുവട്ടൂരിലെ ഹോട്ടലിലെത്തിയാണ്  യുവാവ് പണം പിരിച്ചിരുന്നത്.കഴിഞ്ഞ ദിവസം 45000 രൂപ തനിക്ക് ഇനിയും തരാനുണ്ടെന്നും ഇത് മുഴുവന്‍  ഒരുമിച്ച് തരണമെന്നും ആവശ്യപ്പെട്ട് പലിശക്കാരന്‍ എത്തിയിരുന്നു.
എന്നാല്‍ താന്‍ കുറെ പണം നല്‍കിയെന്നും ഇനി ഇത്രയും വലിയ സംഖ്യ തരാനില്ലെന്നും ജബ്ബാര്‍ പറഞ്ഞു.
ഇതോടെയാണ് ക്ഷുഭിതനായ യുവാവ് നിന്നെ വീട്ടില്‍ പൊറുപ്പിക്കെല്ലെന്നും വെല്ലുവിളിച്ച് പോയത്. ഇതിന് ശേഷം രാത്രി പതിനൊന്നിന് ജബ്ബാറിന്‍റെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. മകനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ ഉമ്മയെ ഇയാള്‍ അടിച്ചതയും പറയുന്നു. സംഭവത്തില്‍ ചാവക്കാട് പൊലിസ് കേസെടുത്തിട്ടുണ്ട്.


Post A Comment: