യൂത്ത് കോണ്‍ഗ്രസിനു വേണ്ടി ബീഫ് വില്‍പന നടത്തിയ അറവുകാരനു ഭീക്ഷണിയെന്നു പരാതി.


ചാവക്കാട്: യൂത്ത് കോണ്‍ഗ്രസിനു വേണ്ടി ബീഫ് വില്‍പന നടത്തിയ അറവുകാരനു ഭീക്ഷണിയെന്നു പരാതി.
അറവുകാരനായ ഹനീഫയില്‍ നിന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിന് വേണ്ടി ബീഫ് വാങ്ങിയത്. ഹനീഫ തന്നെയാണ് സമരക്കാര്‍ക്കായി മുതുവട്ടൂര്‍ സെന്‍റെറില്‍ താല്‍ക്കാലിക സ്ഥലത്ത് ഇറച്ചി വില്‍പനയ്ക്ക് വച്ചതും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വില കുറച്ചായിരുന്നു കച്ചവടം. കച്ചവടം തുടങ്ങിയ സമയം തന്നെ ഗുരുവായൂര്‍ പൊലിസെത്തി കച്ചവടം നിര്‍ത്തണമെന്നും ബീഫ് കച്ചവടത്തിനെതിരേ പരാതിയുണ്ടെന്നും അറിയിച്ചു. എന്നാല്‍ അതിനു പ്രവര്‍ത്തകര്‍ വഴങ്ങിയില്ല.  
നിര്‍ബന്ധമെങ്കില്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് കേസെടുക്കാന്‍ നേതാക്കള്‍ പറഞ്ഞതോടെ പൊലിസ് പിന്‍വാങ്ങി. കച്ചവടം കഴിഞ്ഞു അറവുകാര്‍ തിരിച്ചു പോകുമ്പോഴാണ് തടഞ്ഞു നിറുത്തി ഹനീഫയെ ഭീക്ഷണിപ്പെടുത്തിയത്. കടയും വാഹനങ്ങളും കത്തിക്കുമെന്നും അറവ് അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇരു വിഭാഗവും വാക്കേറ്റവും വെല്ലുവിളിച്ചുവേന്നുമാണ് പറയുന്നത്

Post A Comment: