പരിപാടിയില്‍ പങ്കെടുത്തതിനോട് അരുണന്‍ മാസ്റ്ററോട് സി.പി.എം വിശദീകരണം തേടിയിട്ടുണ്ട്. മറുപടി കിട്ടിയതിനു ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.തൃശൂര്‍ ഊരകത്ത് രാഷ്ട്രീയ സ്വയം സേവക സംഘം നടത്തിയ നോട്ടുപുസ്തകത്തിന്‍റെ വിതരണം ഉദ്ഘാടനം ചെയ്യാനാണ് സി.പി.എം നേതാവും ഇരിങ്ങാലക്കുട എം.എല്‍.എയുമായ കെ.യു അരുണന്‍ എത്തിയത്.
സംഭവത്തിന്‍റെ ചിത്രമടക്കം കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം തന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷയര്‍ ചെയ്തു.
ആര്‍.എസ്എസ് സേവാപ്രമുഖായിരുന്ന കുഞ്ഞിക്കണ്ണന്‍റെ സ്മരണക്കായിട്ടാണ് പുസ്തകവിതരണം സംഘടിപ്പിച്ചത്.
എന്നാ.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നുമാണ് എം.എ.എയുടെ വിശദീകരണം.
പരിപാടിയില്‍ പങ്കെടുത്തതിനോട് അരുണന്‍ മാസ്റ്ററോട് സി.പി.എം വിശദീകരണം തേടിയിട്ടുണ്ട്. മറുപടി കിട്ടിയതിനു ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. 
കശാപ്പ് നിയന്ത്രണത്തെ ചൊല്ലി സിപിഎംബിജെപി പോര് രൂക്ഷമായ ഈ സമയത്ത് എംഎല്‍എ ആര്‍എസ്എസ് വേദിയിലെത്തി പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. 

Post A Comment: