കരിക്കാടിനടുത്ത് ചോല മേഖലയിലാണ് രാവിലെ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാട് കണ്ടത്.


കുന്നംകുളം. പെരുമ്പിലാവ് ചോലയില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം, നാട്ടുകാര്‍ പരിഭ്രാന്തരായി.

കരിക്കാടിനടുത്ത് ചോല മേഖലയിലാണ് രാവിലെ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാട് കണ്ടത്.
സക്കൂള്‍ അധ്യാപകനും, അധ്യാപക സംഘടനാ നേതാവുമായ ജാബിറിന്‍റെ വീടിനു വശത്തായാണ് കാല്‍പാട് ആദ്യം ശ്രദ്ധയില്‍പെട്ടത്. ഇതിനിടെ കാല്‍പാടു കണ്ടുവെന്ന് പറഞ്ഞ് പരിസരവാസികളും എത്തിയതോടെ ജനങ്ങള്‍ പരിഭാന്തരായി. കാല്‍പാട് പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പരിസരത്ത് മറ്റുവീടുകള്‍ക്ക് മുന്നിലും, ചെറിയ തോട്ടത്തിനിടയിലുമെല്ലാം കാല്‍പാട് കണ്ടതോടെയാണ് നാട്ടുകാര്‍ ഭയന്ന്ത്. തുടര്‍ന്ന് പഞ്ചായത്ത് മെമ്പറുള്‍പടേയുള്ളവര്‍ എത്തി ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥരെ വിവരമറിയിച്ചു. ആദ്യം കാല്‍പാടിന്റെ ചിത്രമെടുത്ത് വാട്ട്‌സ് ആപ്പിലൂടെ ഉദ്ധ്യോഗസ്ഥര്‍ക്ക് അയച്ച് കൊടുത്തു. സംശയം തോന്നിയ ഉദ്ധ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലെത്തെത്തി.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാല്‍പാടുള്‍ പുലിയുടേതല്ലെന്നും കാട്ടു പൂച്ച യായിരിക്കാനെന്നുമുള്ള സ്ഥിരീകരണത്തിലെത്തി. 
തിരച്ചിലില്‍ഇത്തരം മൃഗങ്ങളെ യൊന്നും കണ്ടെത്താനായില്ല.
ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥരുടെ സ്ഥിരീകരണത്തിന് ശേഷമാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.
20 വര്‍ഷം മുന്‍പ് ഈ മേഖലയില്‍ പുലിയിറങ്ങി നാട്ടുകാരെ ആക്രമിച്ചിരുന്നു.Post A Comment: