ചിറയന്‍കാട് സ്വദേശികളായ പാറക്കല്‍ ബിജു (31) വെളിയത്ത് സുനീഷ് (32) മുത്താളി മണികണ്ഠന്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


കുന്നംകുളം: കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം തിരിച്ചു വന്നിരുന്ന പൂരാഘോഷ കമ്മറ്റി ഭാരവാഹികളായ സി പി എം പ്രവര്‍ത്തകരെ  വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ എസ്ഐ യുകെ ഷാജഹാന്‍റെനേതൃത്തത്തില്‍  അറസ്റ്റ് ചെയ്തു. ചിറയന്‍കാട് സ്വദേശികളായ പാറക്കല്‍ ബിജു (31) വെളിയത്ത് സുനീഷ് (32) മുത്താളി മണികണ്ഠന്‍ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഞാലില്‍ പ്രവീണ്‍ (21) പൂന്തോട്ടത്തില്‍ സുജിത് (24) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.   കാട്ടകാമ്പാല്‍ പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ പള്ളിക്കു സമീപത്തുവെച്ചാണ്കഴിഞ്ഞ ദിവസം ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്.
[full-post]

Post A Comment: