തൃശൂര്‍ കൊടുങ്ങല്ലൂര്‍ മുഗള്‍ മാളിലെ പാര്‍ക്കിംഗ് ഫീ ബൂത്ത് തല്ലിത്തകര്‍ത്ത കേസില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പൊലിസില്‍ കീഴടങ്ങി.


മാളിലെ പാര്‍ക്കിംഗ് ഫീ ബൂത്ത് തകര്‍ത്ത എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി.

തൃശൂര്‍:കൊടുങ്ങല്ലൂര്‍ മുഗള്‍ മാളിലെ പാര്‍ക്കിംഗ് ഫീ ബൂത്ത് തല്ലിത്തകര്‍ത്ത കേസില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പൊലിസില്‍ കീഴടങ്ങി. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ടി.ആര്‍ ജിതിന്‍ ഉള്‍പ്പടെ പതിനൊന്ന് പേരാണ് കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. നഗരത്തിലെ മുഗള്‍ മാളില്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനയുള്ള ബുത്ത് തകര്‍ത്തിരുന്നു.


Post A Comment: