പശുവിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നുന്യൂഡല്‍ഹി: പശുവിന്‍റെ പേരില്‍ മനുഷ്യനെ കൊല്ലുന്നതിനെതിരെ പ്രധാനമന്ത്രിയുടെ ഉപദേശമല്ല വേണ്ടത്, നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പശുവിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓരോ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഒരാള്‍ക്കും നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ല. ഗോ സംരക്ഷണത്തെക്കുറിച്ച് മഹാത്മാഗാന്ധിയും ആചാര്യ വിനോബ ഭാവയും പറഞ്ഞതിനേക്കാള്‍ കൂടുതല്‍ മറ്റാരും പറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഒരിക്കലും മഹാത്മാഗാന്ധി അംഗീകരിക്കുമായിരുന്നില്ല. മനുഷ്യനെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു

Post A Comment: