ജിഎസ്ടിക്കായുള്ള പ്രത്യേക സമ്മേളനം 30 ന് അര്‍ധരാത്രിയാണ് ചേരുക.ന്യൂഡല്‍ഹി: ജിഎസ്ടി ഉദ്ഘാടന ചടങ്ങിനു കേരളത്തിന്റെ മുന്‍ധനകാര്യമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം.മാണിക്ക് ക്ഷണം. ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. ജിഎസ്ടിക്കായുള്ള പ്രത്യേക സമ്മേളനം 30 ന് അര്‍ധരാത്രിയാണ് ചേരുക.
അതേസമയം, ജിഎസ്ടി നടപ്പാക്കുന്നതിനായി നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. അര്‍ധരാത്രിയിലെ ഉദ്ഘാടനത്തോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
സിപിഐഎം, സിപിഐ എംപിമാരും സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ബഹിഷ്‌കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചാണ് സിപിഐ വിട്ടുനില്‍ക്കുന്നത്. സിപിഐഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Post A Comment: