പുതുവൈപ്പിനു സമീപം മീന്‍പിടുത്ത ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി.


കൊച്ചി: പുതുവൈപ്പിനു സമീപം മീന്‍പിടുത്ത ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി.


മരിച്ച കുളച്ചില്‍ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശി രാഹുല്‍ എന്നിവരുടെ  മൃതദേഹം കണ്ടെത്തി. 
കാണാതായ മോദി എന്ന തൊഴിലാളിയെ കണ്ടെത്താനായുള്ള തെരച്ചില്‍ തുടരുകയാണ്. 
കൊച്ചി പുതുവൈപ്പിന് സമീപം 12 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടം ഉണ്ടായത്. 
രണ്ട് ദിവസം മുന്‍പ് പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ കാര്‍മ്മല്‍ മാതാ എന്ന ബോട്ടില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ പനാമയില്‍നിന്നുള്ളആംബര്‍എന്നചരക്കുകപ്പലിടിക്കുകയായിരുന്നു.14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 
മറ്റുള്ളവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു  അപകട കാരണം അറിവായിട്ടില്ല,
 നാവികസേനയും തീരസംരക്ഷണ സേനയും സംഭവത്തില്‍ നടപടി ആരംഭിച്ചു.

Post A Comment: