15കാരിയെ റോഡില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് അ്‌ന്യസംസ്ഥാനത്തൊഴിലാളികളെ പോലീസ് അറസ്റ്റുചെയ്തു. 

വഴിയാത്രക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റോഡില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയുവാക്കള്‍ പിടിയില്‍.

15കാരിയെ റോഡില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് അ്‌ന്യസംസ്ഥാനത്തൊഴിലാളികളെ പോലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഷാരന്‍പൂര്‍ ജില്ലയിലെ ദേവിലാല്‍ ഗ്രാമത്തിലെ മുഹമ്മദ് മോനിസ്(22)ബന്ധുവും സുഹൃത്തുമായ നവാസലി(20)എന്നിവരണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.  എടവണ്ണ പത്തപ്പിരിയം നെല്ലാണി റോഡില്‍ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും കൈകള്‍ പുറകോട്ട് വലിച്ചു പിടിക്കുന്നതിനിടെ അതുവഴി വന്ന ബൈക്ക് യാത്രക്കാരനെ ക്കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവന്നു പറയുന്നു. പ്രതികളെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.

Post A Comment: