ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചു.


ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചു. 

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്.
പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് യു.ഡി.എഫിന്റെ ബാര്‍ നയം ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ഈ സര്‍ക്കാര്‍ അത് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒരു പ്രധാനവ്യവസായമാണിത്. അത് പൂര്‍ണമായും നിര്‍ത്തുക എന്നത് തീര്‍ത്തും അപ്രയോഗികമാണ് .
മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്നും 23 ആക്കി ഉയര്‍ത്തി.. വിമാനത്താവളങ്ങളിലെ അഭ്യന്തരടെര്‍മിനലില്‍ മദ്യം ലഭ്യമാക്കും. ബാറുകളുടെ പ്രവര്‍ത്തനം  രാവിലെ 11 മുതല്‍ രാത്രി 11 വരെയാക്കി.
ടൂറിസം മേഖലയില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 വരെയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Post A Comment: