കടങ്ങോട് പഞ്ചായത്തിലെ പാഴിയോട്ടുമുറി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതീക്ഷിച്ചതിനപ്പുറമുള്ള ജലക്ഷാമമാണ്

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പാഴിയോട്ടുമുറി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതീക്ഷിച്ചതിനപ്പുറമുള്ള ജലക്ഷാമമാണ് ഈ കഴിഞ്ഞ വേനലിൽ കേരളം നേരിട്ടത്. പ്രകൃതി നശികരണത്തിന്റേയും ജല ദുരുപയോഗത്തിന്റേയും പരിണിത ഫലമാണ് കനത്ത വരൾച്ചയ്ക്ക് ഇടയാക്കിയത്. ജനങ്ങളുടെ സഹകരണമുണ്ടായാൽ  മാത്രമെ ഭാവിയിലെ വരൾച്ചയ്ക്ക്  കുറച്ചെങ്കിലും തടയിടാൻ കഴിയുകയുള്ളൂ. സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും സാധാരണക്കാരെയും ദുരിതമനുഭവിക്കുന്നവരേയും സഹായിക്കാൻ ഒട്ടനവധി പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയിട്ടുള്ളതെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ജനോപകാര പദ്ധതികൾ പ്രാവർത്തിക മാക്കുന്ന കടങ്ങോട് പഞ്ചായത്ത് ഭരണ സമിതിയേയും പ്രസിഡന്റ് രമണി രാജനേയും മന്ത്രി അഭിനന്ദിച്ചു.
മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12.80 ലക്ഷം രൂപ ചിലവഴിച്ചാണ് കുടിവെള്ള പദ്ധതി നിർമ്മിച്ചിട്ടുള്ളത്. ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ.എം.നൗഷാദ്, ടി.പി.ജോസഫ്, പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ബ്ലോക്ക് മെമ്പർ എ.എം.മുഹമ്മദ്കുട്ടി, സന്തോഷ് മേലേടത്ത്, രേഷ്മ ജയൻ തുടങ്ങിയവർ സംസാരിച്ചു.

Post A Comment: