ഇന്നലെ രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ദോഹ: ഖത്തറിലുണ്ടായ അപകടത്തില്‍ മലയാളി ബാലന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകന്‍ ഇസാന്‍ അഹ്മദ് ബഷീറാ(6)ണ് മരിച്ചത്. ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഗ്രേഡ് 1 വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഖത്തറില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post A Comment: