അണ്ടത്തോട് പാലത്തിന് സമീപമാണ് കായലിലെ ഓലക്കെട്ടുകള്‍ക്കിടയില്‍ നിന്ന് തലയോട്ടി കണ്ടെത്തിയത്.
പുന്നയൂര്‍ക്കുളം. കനോലി കനാലിന്‍ മനുഷ്യന്റെ തലോയോട്ടി കണ്ടെത്തി. അണ്ടത്തോട് പാലത്തിന് സമീപമാണ് കായലിലെ ഓലക്കെട്ടുകള്‍ക്കിടയില്‍  നിന്ന് തലയോട്ടി കണ്ടെത്തിയത്. ഇന്നലെ രാത്രി മീന്‍പിടിക്കാനിറങ്ങിയവരാണ് ഓലക്കെട്ടിനിടയില്‍ കുരുങ്ങിക്കെടുക്കുന്ന തലോയോട്ടി കണ്ടത്. ഉടന്‍ തന്നെ വട്‌ക്കേക്ക്ട് എസ് ഐ പി കെ മോഹിതിനെ വിരവരം അറിയിക്കുകയും, പോലിസ് സഥലത്തെത്തുകയും ചെയ്തു. ഇന്ന് കാലത്ത് ചാവക്കാട് സിഐ സുരേഷ് ന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. സയന്റിഫിക് ഓഫീസര്‍ ഡോ. അനി പരിശോദന നടത്തുകയും ചെയ്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തലയോട്ടി ഡി എന്‍ എ, രാസ പരിശോധന എന്നിവക്കായി മെഡിക്കല്‍ കോളേജിലേക്കയച്ചു. വടക്കേക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. വടക്കേക്കാട് എസ് ഐ ജോസഫ്, സി പി ഓ  പ്രേമന്‍, ജോതിഷ്,  എ്‌നനിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Post A Comment: