പാലപ്പെട്ടി മുതല്‍ കാപ്പിരിക്കാട്,തങ്ങള്‍പ്പടി,പെരിയമ്പലം മേഖലയിലാണ് കടലേറ്റം കനത്തത്.

പുന്നയൂര്‍ക്കുളം. മഴ കനത്തതോടെ കടല്‍ക്ഷോഭവും രൂക്ഷമായി. പാലപ്പെട്ടി മുതല്‍ കാപ്പിരിക്കാട്,തങ്ങള്‍പ്പടി,പെരിയമ്പലം മേഖലയിലാണ് കടലേറ്റം കനത്തത്.
ഇടവപ്പാതി ശക്തമായതോടെയാണ് കടലും കലിപൂണ്ടത്. പുലര്‍ച്ചെയും വൈകിട്ടും തിരയേറ്റം രൂക്ഷമാണെന്ന് തീരവാസികള്‍ പറയുന്നു. തങ്ങള്‍പ്പടി മേഖലയില്‍ മാത്രം ഇരുപതോളം തെങ്ങുകള്‍ കടപുഴകി. നൂറോളം തെങ്ങുകള്‍ ഭീഷണിയിലാണ്. 100 മീറ്ററിനപ്പുറത്ത് ഒട്ടേറെ വീടുകളുണ്ട്.
കാപ്പിരിക്കാട് മേഖലിയില്‍ കടല്‍ഭിത്തിയില്‍ നിന്നും 100 മീറ്ററിലധികം കടല്‍ കയറിയിട്ടുണ്ട്. കടലേറ്റം തടയാന്‍ നിര്‍മ്മിച്ച കരിങ്കല്‍ ഭിത്തി പൂര്‍ണ്ണമായി തകര്‍ന്നു. ഭിത്തിക്കു മുകളിലൂടെയാണ് തിരമാല കരയിലേക്ക് വീശിയടിക്കുന്നത്.

പെരിയമ്പലത്ത് കടലേറ്റത്തെ തുടര്‍ന്ന് വലിയ മണല്‍തിട്ട രൂപപ്പെട്ടിട്ടുണ്ട്. നിരപ്പായിരുന്ന തീരപ്രദേശത്ത് മണ്ണ് ഒലിച്ചുപോയി അഞ്ച് അടിയോളം താഴ്ചയിലാണ് തിട്ട രൂപപ്പെട്ടിട്ടുള്ളത്. ഈ ഭാഗത്തെ കാറ്റാടി മരങ്ങള്‍ മൂന്ന് വര്‍ഷം മുന്‍പുണ്ടായ കടലേറ്റത്തില്‍ നശിച്ചിരുന്നു

Post A Comment: