45 കോടി രൂപ എസ്റ്റിമേറ്റില്‍ 6 നിലകളിലുളള അക്കാഡമിക് ബ്ലോക്ക് കെട്ടിടത്തോടൊപ്പം 3000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയവും നിര്‍മ്മിക്കുന്നുണ്ട്.


    ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയ്ക്കു കീഴിലുളള കോളേജുകളില്‍ ഈ അദ്ധ്യയന വര്‍ഷം പ്രവേശനം നേടിയ സാമ്പത്തിക പിന്നോക്കവസ്ഥയിലുളള കുടുംബങ്ങളിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തക അലവന്‍സ് വിതരണത്തിന്‍റെ ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. പുസ്തക അലവന്‍സായി 20000 രൂപയാണ് നല്‍കുന്നത്. സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സ്കീമിലുള്‍പ്പെടുത്തി പുതുതായി പ്രവേശനം നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം. ധനസഹായത്തിന് അര്‍ഹതയുളളവരായി 1736 വിദ്യാര്‍ത്ഥികളെ സൂക്ഷ്മപരിശോധന സമിതി തിരഞ്ഞെടുത്തു. പുസ്തക അലവന്‍സായി 3.47 കോടി രൂപ   വിതരണം ചെയ്തു. പുസ്തക അലവന്‍സ് വിതരണത്തോടൊപ്പം പുതുതായി നിര്‍മ്മിക്കുന്ന അക്കാഡമിക് ബ്ലോക്ക്, യൂട്ടിലിറ്റി ബില്‍ഡിംഗ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, സ്കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ് ബില്‍ഡിംഗ്, സ്കൂള്‍ ഓഫ് റിസര്‍ച്ച് ഇന്‍ ആയൂര്‍വേദ ബില്‍ഡിംഗ് എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 45 കോടി രൂപ എസ്റ്റിമേറ്റില്‍ 6 നിലകളിലുളള അക്കാഡമിക് ബ്ലോക്ക് കെട്ടിടത്തോടൊപ്പം 3000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയവും നിര്‍മ്മിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ക്യാമ്പസില്‍ മെഡിക്കല്‍ കോളേജ് കാഷ്വാല്‍റ്റി ഒ പി ക്കു എതിര്‍വശത്ത് 8.5 കോടി രൂപ ചിലവില്‍ ബാങ്ക്, പോസ്റ്റോഫീസ്, കാന്‍റീന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ഓഫീസ്,  ആന്‍ഡ് റിക്രിയേഷന്‍ സംവിധാനങ്ങളോടുകൂടി യൂട്ടിലിറ്റി ബില്‍ഡിംഗ്, 2 കോടി രൂപ ചിലവില്‍ ജീവക്കാര്‍ക്കുളള ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയും നിര്‍മ്മിക്കും. കോഴിക്കോട് സ്കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസിന് വേണ്ടിയുളള 7 കോടി ചിലവിലുളള കെട്ടിടം മെഡിക്കല്‍ കോളേജ് ക്യാമ്പസ്സില്‍ നിര്‍മ്മിക്കും. അക്കാദമിക് ബ്ലോക്ക് ഒഴികെയുളള നാല് കെട്ടിടങ്ങളും സംസ്ഥാന ഗവണ്‍മെന്‍റ് ഫണ്ടില്‍ നിന്നും 50 കോടി രൂപ ചെലവഴിച്ചാണ് പണിയുന്നത്.വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ബിജു എം.പി., അനില്‍ അക്കര എം.എല്‍.എ, അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജയ ബാബുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഞ്ജലി സതീഷ്, വാര്‍ഡ് മെമ്പര്‍ റീമ ബൈജു എന്നിവര്‍ ആശംസ നേര്‍ന്നു.  പരീക്ഷാ കണ്‍ട്രോളര്‍ ഡോ.പി.കെ.സുധീര്‍, സ്റ്റുഡന്‍റ് അഫയര്‍ ഡീന്‍ ഡോ.എ.കെ.മനോജ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ രാജേഷ് കെ.പി., സര്‍വകലാശാല എഞ്ചിനീയര്‍ സതീഷ് കുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ സഞ്ജയ് മുരളി, സര്‍ഗ്ഗ പ്രസിഡണ്ട് മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എ. നളിനാക്ഷന്‍ സ്വാഗതവും റജിസ്ട്രാര്‍ ഡോ.എം.കെ.മംഗളം നന്ദിയും പറഞ്ഞു.

Post A Comment: