രാമവര്‍മ്മപുരം വിജ്ഞാന്‍സാഗര്‍ ശാസ്ത്രമ്യൂസിയം രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15 ന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ പറഞ്ഞു
 രാമവര്‍മ്മപുരം വിജ്ഞാന്‍സാഗര്‍ ശാസ്ത്രമ്യൂസിയം രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15 ന്  ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ പറഞ്ഞു. വിജ്ഞാന്‍സാഗര്‍ കോണ്‍ഫറന്‍സ് ഹാള്‍ സമുച്ചയത്തിന്‍റെ ശിലാസ്ഥാപകര്‍മ്മം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡണ്ട്. 80 ലക്ഷം രൂപ ചെലവില്‍ ഒരുക്കുന്ന ഐ.എസ്.ആര്‍.ഒ പവലിയന്‍ ജൂലൈ 15 ന് പ്രവര്‍ത്തന സജ്ജമാകും. ഫിസിക്സ്, കെമിസ്ട്രി ലാബുകള്‍ ഇതോടൊപ്പം തുറക്കും. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളുടെ 65 മോഡലുകള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിലുണ്ടാകും. സി.എന്‍.ജയദേവന്‍ എം.പി യുടെ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് സി.ഡി തീയറ്റര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. 95 ലക്ഷം ചെലവഴിച്ച് 4658 ചതുശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന സെമിനാര്‍ ഹാളും അനുബന്ധ സൗകര്യങ്ങളും മൂന്ന് മാസത്തിനുളളില്‍ പൂര്‍ത്തിയാകുമെന്നും പ്രസിഡണ്ട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ജെന്നി ജോസഫ്, കെ.ജെ.ഡിക്സണ്‍, എം.പത്മിനി ടീച്ചര്‍, കോര്‍പ്പറേഷന്‍ രാമവര്‍മ്മപുരം ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ.വി.കെ.സുരേഷ് കുമാര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.എസ്.മജീദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സുമതി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍ സ്വാഗതവും വിജ്ഞാന്‍സാഗര്‍ സ്പെഷ്യല്‍ ഓഫീസര്‍ ഡോ.കെ.ആര്‍.ഡയസ് നന്ദിയും പറഞ്ഞു.

Post A Comment: