രിസരം ശൂചീകരിക്കുന്നതിനൊപ്പം കുടിവെളള സ്രോതസ്സ് മലിനമാകാതെ സംരക്ഷിക്കേണ്ടതും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് അത്യാവശ്യമാണെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു

തൃശ്ശൂര്‍: പരിസരം ശൂചീകരിക്കുന്നതിനൊപ്പം കുടിവെളള സ്രോതസ്സ് മലിനമാകാതെ സംരക്ഷിക്കേണ്ടതും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് അത്യാവശ്യമാണെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ശക്തന്‍ മാര്‍ക്കറ്റില്‍ ജില്ലാതല ത്രിദിന ശുചിത്വയജ്ഞത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വാര്‍ഡ് തല ശൂചീകരണ സമിതിക്ക് സര്‍ക്കാര്‍ 25000 രൂപ നല്‍കി. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ശൂചീകരണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനാണി തുക. രോഗവ്യാപനം വിലയിരുത്തുന്നതിന് ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രികളില്‍ പനി വാര്‍ഡ് ആരംഭിച്ചു. കിടത്തി ചികിത്സയില്ലാത്ത ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗം വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറേയും ഒരു ആരോഗ്യപ്രവര്‍ത്തകനേയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ടു ഡോക്ടറേയും രണ്ട് നേഴ്‌സിനേയും താല്‍ക്കാലികമായി നിയമിക്കാന്‍ തദ്ദേശഭരണ സ്ഥാപനത്തിന് അനുമതി നല്‍കി. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഇതിന് ഉപയോഗപ്പെടത്തും. സര്‍ക്കാര്‍ ഓഫീസുകളും വാണിജ്യ സ്ഥാപനങ്ങളും ഉള്‍പ്പെടെ പൊതു സ്ഥലങ്ങള്‍ സന്നദ്ധസംഘടനകളുടെയും ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടേയും സഹകരണത്തോടെ ശുചീയാക്കും. ഹോട്ടല്‍ ജലം സംസ്‌കരിക്കാനുളള സംവിധാനം ഒരുക്കാന്‍ ഹോട്ടല്‍ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പ്പറേഷന്‍ കാനകള്‍ അടഞ്ഞ് വെളളം ഒഴുകാത്ത സ്ഥലങ്ങളില്‍ തടസ്സം നീക്കം ചെയ്യും. ഇത് ഒരു സര്‍ക്കാരിന്റെ പരിപാടിയായി കാണ്ടേതില്ലെന്നും ശുചിത്വപൂര്‍ണ്ണ ആരോഗ്യ സംരക്ഷണത്തിനുളള നാട്ടുകാരുടെ പരിപാടിയായി കണ്ട് വിജയിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.എല്‍.റോസി, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം.സുബൈദ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post A Comment: