സര്‍ക്കാര്‍ നടപ്പാക്കുന്ന നാലു മിഷനുകളും ജനശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. അതിന്‍റെ ഏറ്റവും നല്ല വശം വിദ്യാഭ്യാസമേഖലയില്‍ ഈവര്‍ഷം ദൃശ്യമായി

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്റിലേഷന്‍സ് വകുപ്പ് ഒരുക്കിയ മൊബൈല്‍ ഫോട്ടോ പ്രദര്‍ശനത്തിന്‍റെയും കലാജാഥയുടെയും ഫ്ളാഗ് ഓഫ് വ്യവസായവകുപ്പു മന്ത്രി എ.സി മൊയ്തീന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയ്ക്കു സമീപം നിര്‍വ്വഹിച്ചു. ജനക്ഷേമ വികസനപ്രവര്‍ത്തനങ്ങളില്‍ എക്കാലത്തേക്കാളും സംസ്ഥാനം മുന്നേറിക്കഴിഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്ന നാലു മിഷനുകളും ജനശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. അതിന്‍റെ ഏറ്റവും നല്ല വശം വിദ്യാഭ്യാസമേഖലയില്‍ ഈവര്‍ഷം ദൃശ്യമായി. പൊതുവിദ്യാലയങ്ങളില്‍ 1.5 ലക്ഷത്തോളം കുട്ടികള്‍ പഠിക്കാന്‍ ചേര്‍ന്നത് ഇതിന് നല്ല ഉദാഹണമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചപനിയ്ക്കെതിരെ ജൂണ്‍ 27,28,29 നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ പി.എം.സുരേഷ്, സ്ഥിരം കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സാംസ്ക്കാരിക നായകന്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എക്സിബിഷന്‍റെയും കലാജാഥയുടെയും ജില്ലയിലെ സ്വീകരണം ജൂണ്‍ 25 ന്ഉദ്ഘാടനം ബി.ഡി ദേവസ്സി എം.എല്‍.എ യുടെ നേതൃത്വത്തില്‍ കൊരട്ടിയില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരിബാലന്‍ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം കെ.ആര്‍ സുമേഷ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി തോമസ്, പഞ്ചായത്തംഗങ്ങളായ സിവി ദാമേദരന്‍, ജയരാജ് ആറ്റപ്പാടം, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൈപ്പമംഗലത്ത് ഇ.ടി. ടൈസണ്‍മാസ്റ്റര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സന്നിഹിതരായി.
ആദ്യമന്ത്രിസഭയുടെ അറുപതാംവാര്‍ഷികം, സമ്പൂര്‍ണ്ണവൈദ്യുതീകരണം, ലഹരിമുക്തകേരളം, മേട്രോയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തൊഴില്‍, ആദിവാസിക്ഷേമം, മലയാളം നിര്‍ബന്ധമാക്കിയതടക്കമുള്ള ഫോട്ടോകളുടെ പ്രദര്‍ശനമാണ് പി.ആര്‍.ഡി വാഹനത്തിലൊരുക്കിയിട്ടുള്ളത്.
ജയചന്ദ്രന്‍ കടമ്പനാടിന്‍റെ നേതൃത്വത്തിലുള്ള ടീം നവകേരളസൃഷ്ടിക്കുള്ള നാല് പദ്ധതികല്‍ വിഷയമാക്കിയ ഗാനങ്ങള്‍ ആലപിച്ചു.  രണ്ടുദിവസങ്ങളിലായി കൊരട്ടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, തൃപ്രയാര്‍, കുന്നംകുളം, ഗുരുവായൂര്‍, കാഞ്ഞാണി, എന്നിവിടങ്ങളില്‍ എക്സിബിഷന്‍ വാഹനവും കലാജാഥയും പര്യടനം നടത്തി. 27 പര്യടനം പൂര്‍ത്തിയാക്കും.

Post A Comment: