കുന്നംകുളം. പട്ടാമ്പിറോഡില്‍ ജല അതോററ്റിയുടെ പൈപ്പ്‌ലൈനിനായി എടുത്ത കുഴിയില്‍ സ്വകാര്യ ബസ്സ് താഴ്ന്നു.

കുന്നംകുളം. പട്ടാമ്പിറോഡില്‍ ജല അതോററ്റിയുടെ പൈപ്പ്‌ലൈനിനായി എടുത്ത കുഴിയില്‍ സ്വകാര്യ ബസ്സ് താഴ്ന്നു.
പട്ടാമ്പിറോഡില്‍ താഴെ പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം.
പമ്പിന് സമീപത്തുള്ള പറമ്പില്‍ ബസ്സ് പാര്‍ക്ക് ചെയ്യാനായി തിരിച്ചപ്പോഴാണ് കുഴിയില്‍ താഴ്ന്നത്. റോഡിന്റെ വശത്തായി ജല അതോററ്റി പൈപ്പ് മാറ്റി സ്ഥാപിക്കുന്നിതനായി കുഴി എടുത്തിരുന്നു. പ്രവര്‍ത്തി പൂര്‍ത്തീകരിച്ചെങ്കിലും പി ഡബ്ലൂ ഡി റോഡ് നിര്‍മ്മാണം നടത്താന്‍ വൈകിപ്പിക്കുന്നതായി ആക്ഷേപം നില നിന്നിരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസ്സിന്റെ മുന്‍ ചക്രം കുഴിയില്‍ താഴ്ന്നതോടെ മേഖലയിലെ വാഹന ഗതാഗതത്തേയും ബാധിച്ചു. മഴ പെയ്തതിനാല്‍ വശം കുതിര്‍ന്ന് നില്‍ക്കുന്നതാണ് അപകടത്തിന് കാരണമായത്. ഡ്രൈവര്‍ മാത്രമാണ് വണ്ടിയിലുണ്ടായിരുന്നത്. കുന്നംകുളം സ്വദേശിയുടെ ഉടമസ്ഥതിയലുള്ള കൃഷ്ണകൃപ ബസ്സാണ് അപകടത്തില്‍ പെട്ടത്. റൂട്ട് പെര്‍മിറ്റില്ലാത്ത ബസ്സ് നിലവില്‍ സക്കൂള്‍ ട്രിപ്പോടുകയാണ്. വിദ്യാര്‍ഥികളെ കൊണ്ടുവിട്ടശേഷം പാര്‍ക്ക് ചെയ്യാനെത്തിയതായിരുന്നു.

Post A Comment: