10-ാം തരത്തില്‍ 252 വിദ്യാര്‍ത്ഥികള്‍ക്കും 12-ാം തരത്തില്‍ 76 പേരെയും ഉള്‍പ്പെടെ ആകെ 328 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാഷ് അവാര്‍ഡും, ഫലകവും അടങ്ങിയ പുരസ്‌കാരം സമ്മാനിക്കുന്നത്.

കുന്നംകുളം: 12-ാമത് സിസിടിവി വിദ്യഭ്യാസ പുരസ്‌കാരദാനം 2017 ജൂണ്‍ 17 ശനിയാഴ്ച. ഉച്ചയ്ക്ക് 1 മണിക്ക് കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ സിസിടിവി വരിക്കാരെയാണ് അനുമോദിക്കുന്നത്. സിബിഎസ്‌സി, ഐസിഎസ്‌ഐ സിബലബസ്സില്‍ സമാന രീതിയില്‍ വിജയം കരസ്ഥമാക്കിയവരെയും ആദരിക്കുന്നുണ്ട്. ഇത്തരത്തില്‍ 10-ാം തരത്തില്‍ 252 വിദ്യാര്‍ത്ഥികള്‍ക്കും 12-ാം തരത്തില്‍ 76 പേരെയും ഉള്‍പ്പെടെ ആകെ 328 വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാഷ് അവാര്‍ഡും, ഫലകവും അടങ്ങിയ പുരസ്‌കാരം സമ്മാനിക്കുന്നത്. ചടങ്ങില്‍ വ്യവസായിക കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പി.കെ. ബിജു എം.പി., എം.എല്‍എമാരായ കെ.വി. അബ്ദുള്‍കാദര്‍, വിടി ബല്‍റാം, അനില്‍ അക്കര, യു.ആര്‍.പ്രദീപ്, മുരളി പെരുനെല്ലി, കവിയും, ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കും. ചടങ്ങില്‍ പി.ജെ. ആന്റണി സ്മാരക ഷോര്‍ട്ട് ഫിലം അവാര്‍ഡ് നേടിയ പച്ചില ഷോര്‍ട്ട് ഫിലിം അണിയറ പ്രവര്‍ത്തകരായ രാജേഷ് നാരായണന്‍, ബാബു നാസര്‍, നിഖില്‍ പ്രഭ എന്നിവരെയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കൗണ്‍സിലിംഗ് സെന്റേഴ്‌സ് അസോസിയേഷന്‍ നടത്തിയ കലോത്സവത്തില്‍ തുടര്‍ച്ചയായ 2-ാം വര്‍ഷവും കലാതിലകപട്ടം സ്വന്തമാക്കിയ നമിത നന്ദകുമാര്‍, കായിക രംഗത്ത് നേട്ടങ്ങള്‍ കൊയ്ത എരുമപ്പെട്ടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ടി.ജെ. ജംഷീല, പന്നിത്തടം കോണ്‍കോഡ് സ്‌കൂളിലെ പി.ജെ. മുഹമ്മദ് അസ്ലം എന്നിവരെ ഉപഹാരം നല്‍കി ആദരിക്കും. സിസിടിവിയുടെ മികച്ച ബ്യൂറോ പ്രവര്‍ത്തകനെയും അനുമോദിക്കും. സിസിടിവി മാനേജിംഗ് ഡയറക്ടര്‍ കെ.ടി. സഹദേവന്‍ സ്വാഗതവും, ചെയര്‍മാന്‍ ടി.വി. ജോണ്‍സണ്‍ നന്ദിയും പറയും. പുരസ്‌കാരദാന ചടങ്ങ് സിസിടിവി ന്യൂസ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സിസിടിവി എം.ഡി. കെ.ടി. സഹദേവന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ അമ്പലപ്പാട്ട് മണികണ്ഠന്‍, കെ.എം. എഡ്‌വിന്‍ എന്നിവര്‍ പങ്കെടുത്തു.

Post A Comment: