പനി പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ പലപ്പോഴും തറയില്‍ കിടക്കേണ്ട സാഹചര്യത്തില്‍ അത്തരക്കാര്‍ക്ക് സഹായകമായവുകകുന്നംകുളം. സാധാരണക്കാരന്‍റെ അഭയകേന്ദ്രമായ കുന്നകുളം താലൂക്ക് ആശുപത്രിയിലേക്ക് വ്യാപാരികളുടെ കൈതാങ്ങ്. ചെയ്മ്പര്‍ ഓഫ് കൊമേഴ്സിന്‍റെ നേതൃത്വത്തില്‍ കിടപ്പു രോഗികള്‍ക്കുള്ള കിടക്കുയള്‍പടേയുള്ള സാമിഗ്രികള്‍ വിതരണം ചെയ്തു.
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുപയോഗിക്കാനുള്ള കട്ടില്‍, ബഡ്ഷീറ്റ്, തലയിണ, സ്റ്റൂള്‍ എന്നിവയാണ് ചെയ്മ്പറിന്‍റെ നേതൃത്വത്തിലെത്തിച്ചത്. പനി പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ പലപ്പോഴും തറയില്‍ കിടക്കേണ്ട സാഹചര്യത്തില്‍ അത്തരക്കാര്‍ക്ക് സഹായകമായവുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി.
താലൂക്ക് ആശുപത്രിയില്‍ ചെയ്മ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് കെ പി സാക്സണില്‍ നിന്ന് ചെയര്‍പഴ്സണ്‍ സീതാരവീന്ദ്രന്‍ ഇവ ഏറ്റുവാങ്ങി. ശേഷം ആശുപത്രി സൂപ്രണ്ട് താജ്പോള്‍ പനക്കലിന് കൈമാറി.
ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ സുമഗംഗാധരന്‍, ലബീബ്ഹസ്സന്‍, ജയ്സിംഗ്കൃഷ്ണന്‍, ചെയ്മ്പര്‍ ഭാരവാഹികളായ അബൂബക്കര്‍, രാജന്‍ തുടങ്ങിയവര്‍ സംമ്പന്ധിച്ചു.

Post A Comment: