മനുഷ്യകുലത്തിന്‍റെ ‘രക്ഷകന്‍’ എന്നാണ് ട്രംപിനെ ഹിന്ദു സേന വിശേഷിപ്പിക്കുന്നത്.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ  പിറന്നാള്‍ ആഘോഷമാക്കാനോരുങ്ങി ഹിന്ദു സേന.
മനുഷ്യകുലത്തിന്‍റെ രക്ഷകന്‍ എന്നാണ് ട്രംപിനെ ഹിന്ദു സേന വിശേഷിപ്പിക്കുന്നത്.

ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ വെച്ചാണ് പിറന്നാളാഘോഷം നടത്തുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി ട്രംപിന്‍റെ ഫോട്ടോ എക്‌സിബിഷനും ഹിന്ദു സേന ജന്ദര്‍ മന്ദിറില്‍ ഒരുക്കുന്നുണ്ട്. 
ഏഴുകിലോ തൂക്കമുള്ള കേക്കാണ് മുറിക്കുന്നത്.
ഉച്ച്ക്ക് ഒരുമണിക്ക് നടക്കുന്ന ആഘോഷ പരിപാടികളിലേക്ക് ഏവരെയും ക്ഷണിച്ചു കൊണ്ടുള്ള ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സേനയുടെ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയുടെ പേരിലാണ് കത്ത് പ്രചരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ കുട്ടിക്കാലത്തെ ഫോട്ടോയും പുതിയ ഒരു ഫോട്ടോയും ഉപയോഗിച്ചു കൊണ്ടാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഹിന്ദു സേനക്കാര്‍ ട്രംപിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി പ്രത്യേക പ്രാര്‍ഥനയും പൂജയും നടത്തിയവരാണ്  ഹിന്ദു സേന.

Post A Comment: