സൈനീകര്‍ ഉള്‍പ്പടെ 105 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട ചെയ്യുന്നു.


ധാക്ക: ബംഗ്ലാദേശിന്‍റെ തെക്കുകിഴക്കന്‍ മേഘലയില്‍ ആണ് കനത്ത മഴയും മണ്ണിടിച്ചിലും മൂലം പ്രളയം ഉണ്ടായിരിക്കുന്നത്. 

സൈനീകര്‍ ഉള്‍പ്പടെ 105 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട ചെയ്യുന്നു.

ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള മലയോരജില്ലയായ രംഗമത്രിയിലാണ് ഏറെ മരണം. നാല് സൈനീകരുടേതുള്‍പ്പടെ 76 മരണമാണ് ഇവിടെ മാത്രമുണ്ടായിരിക്കുന്നത്. ഇവിടെ പ്രധാന റോഡിലെ ദുരന്ത അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് സൈനീകര്‍ കൊല്ലപ്പെട്ടത്.
ചിറ്റഗോങിലെ രംഗുണിയ ഛണ്ടാനിഷ് അപ്പാസിലാസ് പ്രദേശത്താണ് മറ്റ് 23 മരണങ്ങള്‍.
ഇനിയും കൂടുതല്‍ മൃതദേഹങ്ങള്‍ വെള്ളത്തിനടിയില്‍ കണ്ടേക്കാമെന്നാണ് കരുതുന്നത്. മണ്ണിടിച്ചിലില്‍ വീടുകള്‍ ഒലിച്ചുപോയി. കുട്ടികളടക്കം ഉറങ്ങിക്കിടന്നവര്‍ മണ്ണിനടിയിലായി.
ദുരന്തബാധിതമേഖലകളില്‍ വാര്‍ത്താവിനിമയഗതാഗതസംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത.


Post A Comment: