കുറ്റവാളിയെന്ന് കോടതി സ്ഥിരീകരിച്ച് ശിക്ഷയ്ക്കായിജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് അനുവദനീയമായ അവകാശം പോലും നിഷേധിക്കപെടുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് സുഹൃത്തുക്കളും നാട്ടുകാരുമുള്‍പടേയുള്ളവര്‍ ഇത്തരം ഒരു നിലപാടെടുത്തതെന്നും ഇവര്‍ പറയുന്നു.


കേ സില്‍ ശിക്ഷിക്കപെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന്‍റെ ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരമാണ്  ഈ ആവശ്യം ഉന്നയിച്ചത്.

ജയിലില്‍ കഴിയുന്ന നിസാമിന് പരോള്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപെട്ടു.
 നിസാമിന് നീതി ലഭ്യമാക്കണമെന്നാവശ്യപെട്ട് ജന്മനാട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംമ്പന്ധിച്ചുള്ള ആവശ്യം ഉയര്‍ന്നത്. 
പരോള്‍ ലഭിക്കുന്നതിനായ സര്‍ക്കാരിന് മാസ് പെറ്റിഷന്‍ നല്‍കാനും യോഗം തീരുമാനിച്ചു.
ഒരു പൗരന് ഭരണ ഘടന നല്‍കുന്ന ആനുകൂല്യം പോലും നിഷാമിന് നിഷേധിക്കപെട്ടിരിക്കുകയാണ്. അനുവദിനീയമായ പരോള്‍ പോലും ലഭിക്കാന്‍ സാധിക്കുന്നില്ല. നിയമത്തിനകത്ത് നിന്നും നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള അവസരമുണ്ടാക്കണമെന്നാണ് തങ്ങളുടെ  ആവശ്യം. ഇവര്‍ പറഞ്ഞു.
 മുറ്റിച്ചൂരില്‍ ചേര്‍ന്ന യോഗത്തില്‍ സ്ത്രീകളുള്‍പടേ 110 പേര്‍ പങ്കെടുത്തു.
കേസ് പുനരന്വേഷണം വേണമെന്നതാണ് ഇവുരുടെ മറ്റൊരാവശ്യം. ഇതിനായി ഇവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ഇങ്ങിനെയാണ്.

  • ചന്ദ്രോബസിനെ ആക്രമിച്ചു എന്ന് പറയുന്ന ദിവസം ഇവര്‍തമ്മില്‍ സംഘര്‍ഷമാണുണ്ടായത്. ഇത് തെളിയിക്കാനാവശ്യമായ വിവരങ്ങള്‍ ശോഭ സിറ്റിയിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ലഭിക്കുന്നതാണ്. എന്നാല്‍ ശോഭാ സിറ്റി പോലുള്ള അത്യാധുനിക മാളില്‍ സി സി ടി വി ഫുട്ടേജില്ലന്നാണ് പൊലീസ് പറയുന്നത്.
  • മരണത്തിന് മുന്‍പ് അവസരമുണ്ടായിട്ട് പോലും ചന്ദ്രബോസിന്‍റെ മൊഴിയെടുത്തില്ല.
  • സംഘര്‍ഷ സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന വസത്രം പൊലീസ് നശിപ്പിച്ചു.
  • ആക്രമണത്തില്‍ നിഷാമിന് പരിക്കുണ്ടായിരുന്നിട്ടും ചികിത്സ ലഭ്യമാക്കിയില്ല.

അന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ സത്യം തിരിച്ചറിയാമെന്ന് അവസ്ഥയില്‍ ഇത് ലഭ്യമായില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.
ഇത് വിശ്വസനീയമല്ല. 
എങ്കിലും ഒരാളുടെ മരണത്തെ ന്യായീകരിക്കുകയോ, നിഷാമിനെ വെള്ള പൂശുകയോ അല്ല. മറിച്ച് നിയമം എല്ലാ പൗരനും അവകാശപെട്ടതാണ്.
കുറ്റവാളിയെന്ന് കോടതി സ്ഥിരീകരിച്ച് ശിക്ഷയ്ക്കായിജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് അനുവദനീയമായ അവകാശം പോലും നിഷേധിക്കപെടുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് സുഹൃത്തുക്കളും നാട്ടുകാരുമുള്‍പടേയുള്ളവര്‍ ഇത്തരം ഒരു നിലപാടെടുത്തതെന്നും ഇവര്‍ പറയുന്നു.

കേസ് പുനരന്വേഷിക്കണമെന്നും
അനുവദനീയമായ പരോള്‍ അനുവദിക്കണമെന്നും ആവശ്യപെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

Post A Comment: